India

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം

കൊൽക്കത്തയിലെ ആർജി കർ ബലാത്സംഗ-കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ ഇരയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. എന്നാൽ നഷ്ടപരിഹാരം ആവശ്യമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു. സിയാൽദാ കോടതിയുടെതാണ് വിധി.കുടുംബവും […]

Keralam

നബീസ വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ

മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. തെളിവ് നശിപ്പിച്ചതിന് ഒന്നാം പ്രതി ബഷീറിന് ഏഴ് വർഷം […]

Keralam

തേങ്കുറിശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ്, 50,000 രൂപ പിഴയും

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി […]

Keralam

സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിൻ്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

ആലപ്പുഴ: കായംകുളത്തെ സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിൻ്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി വെറ്റ മുജീബ് എന്ന മുജീബ് റഹ്‌മാന്‍, രണ്ടാം പ്രതി ഷെഫിക്ക് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 2020 ഓഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. […]

India

ഇന്ത്യയിൽ ആദ്യമായി എൻകൗണ്ടർ സ്പെഷ്യലിസ്റ്റിന് ജീവപര്യന്തം തടവുശിക്ഷ

മുംബൈ: മുംബൈ പോലീസിലെ മുൻ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഗുണ്ടാത്തലവൻ ഛോട്ടാ രാജന്‍റെ സംഘത്തിലെ ലഖൻ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഇന്ത്യയിൽ ആദ്യമായാണ് ഏറ്റുമുട്ടൽ കേസിൽ ഒരു പോലീസ് ഓഫീസർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്.  നേരത്തെ ഈ […]

No Picture
Keralam

റേഡിയോ ജോക്കി വധക്കേസ്; രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം, 2 ലക്ഷം വീതം പിഴ

തിരുവനന്തപുരം :  റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് […]