Keralam

ചാരായം വാറ്റുന്നത് തടഞ്ഞു; മകനെ കുത്തിക്കൊന്ന അച്ഛന് ജീവപര്യന്തം തടവ്

കണ്ണൂര്‍: പയ്യാവൂരില്‍ മകനെ കുത്തിക്കൊന്ന കേസില്‍ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്. 19കാരന്‍ ഷാരോണിനെയാണ് കുത്തി കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റ് 15നായിരുന്നു സംഭവം. കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. […]