India

രാഹുലിന്റെ ഹിന്ദു-ബിജെപി-ആർ എസ് എസ് പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ സഭാരേഖകളിൽനിന്ന് ഒഴിവാക്കി. ‘ഹിന്ദു’ പരാമശവും അതിനെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപി-ആർഎസ്എസ് ഉൾപ്പെടെയുള്ളവരുടെ സമീപനങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ളവയാണ് നീക്കം ചെയ്യപ്പെട്ടത്. ഹിന്ദുമതം ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനുള്ളതല്ലെന്ന് പറഞ്ഞ രാഹുൽ, ഹിന്ദു മൂല്യങ്ങളെ […]

India

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ഇതുവരെ ആകെ 61.08 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ആകെ പോളിംഗ് 67.4 ശതമാനമായിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടർന്ന് വോട്ടർമാരെ ബൂത്തിലെത്തിക്കാൻ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. […]

India

കോണ്‍ഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചതില്‍ പ്രതികരണവുമായി യുഎസ് വക്താവ് മാത്യൂ മില്ലര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചതില്‍ പ്രതികരണവുമായി യുഎസ് വക്താവ് മാത്യൂ മില്ലര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി പ്രചാരണം നടത്തുന്നതിന് വെല്ലുവിളിയുണ്ടാക്കുന്ന തരത്തില്‍ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസിൻ്റെ  ശ്രദ്ധയില്‍പ്പെട്ടുവെന്നും നടപടികൾ എപ്പോഴും സുതാര്യമാകണമെന്ന് മില്ലര്‍ അഭിപ്രായപെട്ടു. “വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഫലപ്രദമായി പ്രചാരണം നടത്തുന്നത് വെല്ലുവിളിയുണ്ടാക്കുന്ന തരത്തിൽ കോണ്‍ഗ്രസിന്‍റെ […]

India

വരുൺ​ ​ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺ​ഗ്രസ്

ദില്ലി: വരുൺ​ ​ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺ​ഗ്രസ്. വരുണിനായി കോൺ​ഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. വരുൺ നല്ല പ്രതിച്ഛായയുള്ളയാളെന്നും ഗാന്ധിയനായതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്നും അധിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാണിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക […]

India

തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി. ആഴ്ച്ചകൾ  നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റുകള്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ആകെയുള്ള 39 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലായിരിക്കും ഡിഎംകെ മത്സരിക്കുക. പുതുച്ചേരിയില്‍ ഒരു സീറ്റിലുമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 2019ൽ മത്സരിച്ച മൂന്ന് സീറ്റുകൾ വീതം വെച്ചുമാറിയാണ് പ്രഖ്യാപനം . […]

India

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; 2029 മുതൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച്

ദില്ലി: 2029 മുതൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ  ശുപാർശ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അദ്ധ്യക്ഷതയിലുള്ള സമിതി റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറി. കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങളിൽ നിയമസഭകളുടെ കാലാവധി ഒറ്റതവണ വെട്ടിക്കുറയ്ക്കാനാണ് നിർദ്ദേശം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന ആശയം നടപ്പാക്കാൻ ഭരണഘടനയിൽ നിരവധി […]

India

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ നാലു സീറ്റില്‍ മത്സരിക്കും

തമിഴ്നാട് : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയിലെത്തി.  സിപിഐയും സിപിഎമ്മും രണ്ടുവീതം സീറ്റുകളില്‍ മത്സരിക്കും.  കഴിഞ്ഞ തിരഞ്ഞെടുപ്പിലും രണ്ടുവീതം സീറ്റുകളിലാണ് ഇടത് പാര്‍ട്ടികള്‍ മത്സരിച്ചത്.  ഏതൊക്കെ സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുക എന്ന് പിന്നീട് തീരുമാനിക്കും.  തിരുപ്പൂരും നാഗപട്ടണവുമാണ് സിപിഐയുടെ സിറ്റിങ് സീറ്റുകള്‍.  […]

India

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന ബിൽ പാസാക്കി ലോക്‌സഭ; പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി എന്നിവർ തീരുമാനിക്കും

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന ബില്ല് പാസാക്കി ലോക്‌സഭ. പ്രതിപക്ഷ എംപിമാരുടെ അഭാവത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരേയും നിയമിക്കുന്നതിലും സര്‍വീസ് നിബന്ധനകള്‍ എന്നിവയെയും സംബന്ധിച്ച ബില്ലാണ് പാസാക്കിയത്. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റ് അതിക്രമത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് […]

India

വനിതാ സംവരണ ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച; സോണിയ തുടക്കമിടും

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് ലോക്സഭയില്‍ വനിതാ സംവരണ ബില്ലിന്റെ ചര്‍ച്ച ആരംഭിച്ചേക്കും. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം അനുവദിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനിടെ ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ മൂന്നാം […]

District News

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ പുനരാരംഭിക്കണം; ലോക്സഭയിൽ തോമസ് ചാഴികാടൻ എംപി

കോട്ടയം: പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സുരക്ഷാ കാരണങ്ങളാൽ താൽകാലികമായി പ്രവർത്തനം നിർത്തിവെച്ച കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ അടിയന്തരമായി കോട്ടയം നഗരത്തിൽ തന്നെ പുനരാരംഭിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ തോമസ് ചാഴികാടൻ എംപിയുടെ സബ്മിഷൻ. റൂൾ 377 പ്രകാരം ഉന്നയിച്ച സബ്മിഷനിലൂടെയാണ് അദ്ദേഹം വിദേശകാര്യമന്ത്രി […]