India

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാനൊരുങ്ങി പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍

ചണ്ഡീഗഡ്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാനൊരുങ്ങി പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍. വോട്ട് ചോദിച്ച് എത്തുന്ന ബിജെപി നേതാക്കള്‍ക്ക് മുന്നില്‍ പതിനൊന്ന് ചോദ്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ് കര്‍ഷകര്‍. ”എന്തിനാണ് ഞങ്ങളുടെ വഴികള്‍ ഇരുമ്പ് ബാരിക്കേഡുകള്‍ കൊണ്ട് അടച്ചത്? ആരാണ് സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും […]

India

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധി

തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഐടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും […]

Keralam

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. പോളിംഗ് സാമഗ്രികളുടെ വിതരണം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് (എ ആർ ഒ) കളക്ടറേറ്റിലെ ഇലക്ഷന്‍ […]

India

രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചുവെന്ന് റോബർട്ട് വദ്ര

ദില്ലി : രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി പ്രിയയങ്കാ ഗാന്ധിയുടെ ജീവിത പങ്കാളിയും ബിസിനസുകാരനുമായ റോബർട്ട് വദ്ര. ബിസിനസ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും തന്നെ രാഷ്ട്രീയത്തിലേക്ക് ചിലർ തള്ളിയിട്ടിരിക്കുകയാണെന്നും വദ്ര വെളിപ്പെടുത്തി. പ്രിയങ്കാ ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് റോബർട്ട് വദ്ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന പ്രഖ്യാപനം. ഗാന്ധി കുടുംബത്തിൽ നിന്ന് […]

India

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി സിപിഐ

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി സിപിഐ. നിരവധി വാഗ്ദാനങ്ങളുമായാണ് സിപിഐയുടെ പ്രകടന പത്രിക. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് സിപിഐ  ജനറല്‍ സെക്രട്ടറി ഡി രാജ  പ്രകടന പത്രിക പുറത്തിറക്കിയത്. രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും, സിഎഎ റദ്ദാക്കും, ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി വേതനം 700 രൂപയായി […]

Keralam

സംസ്ഥാനത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ മുന്‍പന്തിയില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ്. അമേരിക്കയിലെ ടഫ്‌സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും നയതന്ത്രത്തിലും ഡോക്ടറേറ്റ്, യുഎസ്എയിലെ പുഗറ്റ്‌സൗണ്ട് സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം ഉള്ളതായും തരൂര്‍ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. […]

Keralam

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പത്രിക സമർപ്പിച്ചത് 290 പേർ; കൂടുതൽ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആകെ 499 പത്രികകൾ ലഭിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പത്രിക സമര്‍പ്പിക്കപ്പെട്ടത്, 22 എണ്ണം. 20 പത്രികകള്‍ […]

India

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സിപിഎം

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സിപിഎം. യുഎപിഎ, പിഎംഎൽഎ, സിഎഎ തുടങ്ങിയ നിയമങ്ങൾ റദ്ദാക്കുക, ജാതി സെൻസസ് നടപ്പാക്കുക ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണം നിർത്തലാക്കുക, ഗവർണർ നിയമനാധികാരം സംസ്ഥാന സർക്കാരുകൾക്കാക്കുക എന്നിങ്ങനെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തമ്മിൽ നിലനിക്കുന്ന തർക്കവിഷയങ്ങളിലും […]

Keralam

എന്‍എസ്എസിന്റേത് സമദൂരനിലപാട് സുകുമാരന്‍ നായര്‍

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിൻ്റെത് സമദൂര നിലപാട് തന്നെയെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന് രാഷ്ട്രീയമില്ല. സംഘടനയില്‍പ്പെട്ട ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. അതിന് ജാതിയോ മതമോ ഇല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും പ്രശ്‌നാധിഷ്ഠിതമാണ് നിലപാട്. ആരോടും അകല്‍ച്ചയും […]

Keralam

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്. വർഗ്ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭൂരിപക്ഷ വർഗ്ഗീയതയേയും ന്യൂനപക്ഷ വർഗ്ഗീയതയേയും ഒരുപോലെ എതിര്‍ക്കും. വ്യക്തികള്‍ക്ക് സ്വതന്ത്രമായി, അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വോട്ടു ചെയ്യാമെന്നും വിഡി സതീശന്‍ പറഞ്ഞു. വർഗ്ഗീയ സംഘടനകളെ കേരളത്തിലെ കോൺ​ഗ്രസും […]