World

‘ഗ്യാരണ്ടി ഏറ്റില്ല’ ; മോദി പ്രചാരണം നടത്തിയ 77 സീറ്റുകളില്‍ എൻഡിഎയ്ക്ക് തോൽവി

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളിൽ പകുതിയോളം സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ തോറ്റു. 2024 മാർച്ച് 16 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയ 164 മണ്ഡലങ്ങളിൽ 77 സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ പരാജയം നേരിടുകയായിരുന്നു. ‘ദ ക്വിന്റ്’ ആണ് ഇതുസംബന്ധിച്ച് കണക്കുകൾ […]

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അനുരാഗ് താക്കൂര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവര്‍ത്തിച്ചത്. താക്കൂറിന്റെ പ്രസംഗത്തിന് എതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ”കോണ്‍ഗ്രസിന്റെ കൈ വിദേശ കരങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നും രാജ്യത്തെ ജനങ്ങളുടെ […]

Keralam

മോദിയുടെ ഗ്യാരൻ്റി കേരളത്തിലെത്തിക്കാൻ ലക്ഷക്കണക്കിന് പ്രവർത്തകരാണ് അഹോരാത്രം പ്രയത്‌നിച്ച’; കെ സുരേന്ദ്രൻ

സമ്മതിദാന അവകാശം വിനിയോഗിച്ചവരെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഞാൻ നന്ദി അറിയിക്കുന്നു. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം […]

India

ഗുജറാത്തിൽ നാടകീയ നീക്കം; വോട്ടെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാർത്ഥിക്ക് ജയം

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയ്ക്ക് അസാധാരണ വിജയം. വോട്ടെടുപ്പിന് മുൻപ് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളുകയും ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ വിജയിച്ചത്. കഴിഞ്ഞ ദിവസം സൂറത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി […]

India

കോയമ്പത്തൂരിൽ വോട്ടിനായി പണം വിതരണം ചെയ്തു; ബിജെപി പ്രവർത്തകന്‍ പിടിയിൽ

കോയമ്പത്തൂർ: ആളുകൾക്ക് വോട്ടിനായി പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബിജെപി പ്രവർത്തകന്‍ പിടിയിൽ. ചായക്കടയ്ക്കു സമീപം നിർത്തിയിട്ടിരിക്കുന്ന കാറിൽ വച്ചാണ് ഇയാൾ വോട്ടർമാർക്ക് പണം വിതരണം ചെയ്തു കൊണ്ടിരുന്നത്. ഇയാളുടെ പക്കൽ നിന്നും 81,000 രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. പുലുവാപ്പെട്ടി സ്വദേശി […]

India

പശ്ചിമ ബംഗാളിലെ ഇലക്ഷന്‍ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 സുതാര്യമായി നടത്താന്‍ പശ്ചിമ ബംഗാളിലെ ഇലക്ഷന്‍ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന എല്ലാ ഔദ്യോഗിക വാഹനങ്ങളും ജിപിഎസ് വഴി ട്രാക്ക് ചെയ്യാനാണ് നിര്‍ദ്ദേശം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ അടക്കമുള്ള തെരഞ്ഞെടുപ്പ് സാധനങ്ങള്‍ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് വാഹനങ്ങളില്‍ ജിപിഎസ് […]

District News

ചുട്ടുപൊള്ളുന്ന വേനല്‍ ചൂടാണ് കോട്ടയത്ത്; അതുക്കും മേലെയാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് ചൂട്

കോട്ടയം: ചുട്ടുപൊള്ളുന്ന വേനല്‍ ചൂടിനും മേലെയാണ് കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂട്. എൽഡിഎഫിലെയും യുഡിഎഫിലെയും കേരള കോണ്‍ഗ്രസുകളും എന്‍ഡിഎ കണ്‍വീനറും ഏറ്റുമുട്ടുന്ന കോട്ടയത്ത് ഇത്തവണ പോരിന് വീര്യം കൂടും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മണ്ഡല വികസനത്തില്‍ ശശി തരൂരും എന്‍.കെ. പ്രേമചന്ദ്രനും ഉള്‍പ്പെടെ താരശോഭയുള്ള എംപിമാരെപ്പോലും പിന്നിലാക്കി എല്ലാ […]

Keralam

കേരളം അടക്കം 89 മണ്ഡലങ്ങളില്‍ വിജ്ഞാപനം നാളെ; ഏപ്രില്‍ നാലു വരെ നാമനിര്‍ദേശപത്രിക നല്‍കാം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. നാളെ മുതല്‍ ഏപ്രില്‍ നാലു വരെ പത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ […]

Keralam

സംസ്ഥാനത്ത് യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധന; പുതുതായി ചേർന്നത് മൂന്ന് ലക്ഷത്തിലധികം ആളുകൾ

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധന. മൂന്ന് ലക്ഷത്തിലധികം യുവ സമ്മതിദായകരാണ് സംസ്ഥാനത്ത് പുതുതായി ചേർന്നത്. 2023 ഒക്ടോബർ പ്രസിദ്ധീകരിച്ച വോട്ടർപട്ടികക്ക് ശേഷം 388000 വോട്ടർമാരാണ് പുതുതായി ചേർന്നിട്ടുളളത്. 18 – 19 വയസ് പ്രായമുള്ള സമ്മതിദായകരാണ് യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്‌സഭാ […]

Keralam

പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പില്‍ പരാതി നല്‍കാം

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികള്‍ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പിലൂടെ നല്‍കാം. പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് ആപ്പിലൂടെ ഫോട്ടോ, വീഡിയോ, ഓഡിയോ രൂപത്തില്‍ എടുത്ത് പരാതി രജിസ്റ്റര്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന […]