Keralam

കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താകുമെന്ന് മുന്‍പേ പറഞ്ഞിരുന്നു, ഇനി അദ്ദേഹം ജയിക്കണമെങ്കില്‍ ബിജെപിയ്‌ക്കൊപ്പം വരണം: കെ സുരേന്ദ്രന്‍

എല്‍ഡിഎഫ് മതന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കിയത് യുഡിഎഫിന് ഗുണം ചെയ്തതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യത്തെ 540 മണ്ഡലങ്ങളിലും നടക്കാത്ത രീതിയിലുള്ള പച്ചയായ വര്‍ഗീയ പ്രചാരണം വടകരയില്‍ നടന്നുവെന്നും അതാണ് ഷാഫി പറമ്പിലിന് ഗുണം ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശശി തരൂരും വര്‍ഗീയ […]

Keralam

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ലെന്ന് ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികള്‍ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ […]

Keralam

‘ആരെയെങ്കിലും പഴിചാരി നേതാക്കള്‍ക്ക് രക്ഷപെടാനാകില്ല’; പരാജയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ നേതാക്കള്‍. പെന്‍ഷന്‍ മുടങ്ങിയതും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. ആരെയെങ്കിലും പഴിചാരി നേതാക്കള്‍ക്ക് രക്ഷപ്പെടാനാകില്ല. സിപിഐഎമ്മും സിപിഐയും സംഘടനപരമായി പരിശോധന നടത്തണമെന്നും ദിവാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സിപിഐ […]

India

ഉത്തര്‍പ്രദേശില്‍ അടിപതറി ബിജെപി; ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം. വാരാണസയില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പോലും കടുത്ത മത്സരമാണ് നേരിടുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുറകിലാണ്. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ സഖ്യ നേതാക്കള്‍ മുന്നിലാണ്. 80 മണ്ഡലങ്ങളില്‍ 45 ഇടത്തും എന്‍ഡിഎയും 34 ഇടത്ത് ഇന്ത്യാ സഖ്യവുമാണ് […]

India

പൗരത്വ നിയമ പ്രകാരം 14 പേർക്ക് കേന്ദ്രസർക്കാർ പൗരത്വം നൽകിയതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ബംഗാൾ: പൗരത്വ നിയമ പ്രകാരം 14 പേർക്ക് കേന്ദ്രസർക്കാർ പൗരത്വം നൽകിയതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടേത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വില കുറഞ്ഞ പദ്ധതിയാണെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പൗരത്വം നൽകിയ 14 പേരെയും വിദേശികളെന്ന് മുദ്ര കുത്തി ബിജെപി ജയിലിലടക്കുമെന്നും […]

India

വിദ്വേഷപ്രസം​ഗം, മോദിയെ തിരഞ്ഞെടുപ്പിൽ അയോ​ഗ്യനാക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി. നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന്‌ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. സമാനമായ കേസിൽ 2019ൽ വാദം കേട്ട് തീരുമാനം എടുത്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ വാദം കേൾക്കേണ്ടതില്ലെന്നും കോടതി തീരുമാനമെടുക്കുകയായിരുന്നു. […]

India

3ാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 65.68% പേർ; അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 65.68 ശതമാനം പോളിങാണ് മൂന്നാഘട്ട തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 93 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. വിധിയെഴുത്ത് നടന്ന 93 മണ്ഡലങ്ങളില്‍ 72ലും 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നു. […]

India

കോൺഗ്രസിന് ചരിത്രത്തിൽ തെറ്റ് പറ്റിയിട്ടുണ്ട്, തെറ്റ് തിരുത്തി മുന്നോട്ട് പോവും: രാഹുൽ ഗാന്ധി

ലഖ്‌നൗ: സ്വാതന്ത്രാനന്തര ചരിത്രത്തിൽ ഭരണത്തിലിരിക്കെ കോൺഗ്രസിനും തെറ്റ് പറ്റിയിട്ടുണ്ടന്നും എന്നാൽ ഇനി അങ്ങോട്ടുള്ള യാത്രയിൽ തെറ്റ് തിരുത്തിയാവും പാർട്ടി മുന്നോട്ട് പോകുക എന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ നടന്ന രാഷ്ട്രീയ സംവിധാൻ സമ്മേളൻ റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. വരും കാലത്ത് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ […]

Keralam

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം ഇടതുമുന്നണി കാഴ്ചവെക്കും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 10 മുതല്‍ 12 സീറ്റു വരെ വിജയിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോഡ്, കണ്ണൂര്‍, […]

Keralam

കഴിഞ്ഞ 40 വർഷം വോട്ട് ചെയ്തു, ഇത്തവണ വോട്ടർപട്ടികയിൽ പേരില്ല; വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് പരാതി

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയ വ്യക്തിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് പരാതി. വോട്ടർപട്ടികയിൽ പേരില്ലാത്തതാണ് കാരണം. കഴിഞ്ഞ 40 വർഷമായി വോട്ട് ചെയ്യുന്ന വോട്ടറാണ്. 159-ാം ബൂത്തിലെ ഡോ. വേണുഗോപാലിൻ്റെ വോട്ടാണ് നഷ്ടമായത്. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തനിക്ക് വോട്ടില്ലെന്ന് വേണു​ഗോപാൽ അറിഞ്ഞത്. നിരവധി പേരുടെ വോട്ട് ഇത്തരത്തിൽ നഷ്ടമായെന്ന് ഡോ […]