Keralam

വോട്ടിനായി ബിജെപി പണം നല്‍കുന്നു, പൂരം വിവാദവും തിരിച്ച് വിടാന്‍ ശ്രമം നടത്തി;വി എസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍: തൃശ്ശുൂരില്‍ ത്രികോണ മത്സരമുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍. മണ്ഡലത്തില്‍ ബിജെപി അടക്കമുള്ളവര്‍ രാഷ്ട്രീയ ധാര്‍മ്മികത ഇല്ലാത്ത പ്രവര്‍ത്തനം നടത്തുകയാണ്. വ്യാജ പ്രചാരണം ഇരുമുന്നണികളില്‍ നിന്നുമുണ്ടാകുന്നുണ്ട്. ഒളരി ശിവരാമപുരം കോളനിയില്‍ ബിജെപി പണം നല്‍കുന്നു. പൂരം വിവാദവും തനിക്കെതിരെ തിരിച്ച് വിടാന്‍ ശ്രമം നടത്തിയെന്നും […]

India

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പഞ്ചാബിലെ നാല് സീറ്റുകളില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ലുധിയാന: ജലന്ധര്‍, അമൃത്സര്‍, ഖദൂര്‍ സാഹിബ്, ഫരീദ്‌കോട്ട് മണ്ഡലങ്ങളില്‍ നിന്നുള്ള നാല് സ്ഥാനാര്‍ത്ഥികളെ സിപിഐ, സിപിഐഎം പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു. അമൃത്സറില്‍ നിന്ന് ദസ്വീന്ദര്‍ കൗറും ഖദൂര്‍ സാഹിബില്‍ നിന്ന് കര്‍ഷക നേതാവ് ഗുര്‍ഡിയാല്‍ സിങ്ങും ഫരീദ്കോട്ടില്‍ നിന്ന് ഗുര്‍ചരണ്‍ സിംഗ് മാനുമാണ് സിപിഐ സ്ഥാനാര്‍ഥികള്‍. ട്രേഡ് യൂണിയന്‍ നേതാവ് […]

Keralam

വോട്ട് ചെയ്യാന്‍ വോട്ടര്‍ ഐഡി കാര്‍ഡ് (എപിക്) വേണമെന്ന് നിര്‍ബന്ധമില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾ മാത്രമേയുള്ളൂ. ഏപ്രില്‍ 26നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ വോട്ട് ചെയ്യാന്‍ വോട്ടര്‍ ഐഡി കാര്‍ഡ് (എപിക്) വേണമെന്ന നിര്‍ബന്ധമില്ല. എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് […]

Keralam

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്. രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ നടക്കും. മൂന്ന് […]

Keralam

ഇടതു മുന്നണി കള്ളവോട്ടിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നെന്ന പരാതിയുമായി യുഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ടയിൽ ഇടതു മുന്നണി കള്ളവോട്ടിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നെന്ന പരാതിയുമായി യുഡിഎഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ കളക്‌ടർക്ക് പരാതി നൽകി. കള്ളവോട്ട് ചെയ്യേണ്ടവരുടെ യോഗം ഇടതു മുന്നണി വിളിച്ചു ചേർത്തെന്നും പരാതിയിൽ പറയുന്നു. വരണാധികാരിക്കാണ് പരാതി നൽകിയിരിക്കുന്നത്. കള്ളവോട്ട് ചെയ്യുന്നവർക്ക് ക്ലാസ് […]

Keralam

പ്രവാസി വോട്ടര്‍മാര്‍ നാട്ടിലേക്ക്; വിമാനം 4.30ന് കരിപ്പൂരിൽ ഇറങ്ങും

കോഴിക്കോട്: ഈ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തുന്നതിനായി പ്രവാസി മലയാളികള്‍ നാട്ടിലേക്ക്. യുഡിഎഫ് വോട്ടര്‍മാരാണ് വോട്ടിനായി നാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ 150തിലധികം വോട്ടര്‍മാരുമായി ഇന്ന് വൈകുന്നേരം 4.30ന് വിമാനം കരിപ്പൂരില്‍ വന്നിറങ്ങും. ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വോട്ടര്‍രെ കൊണ്ടുള്ള വിമാനം എത്തുന്നത്. […]

Keralam

കോടതിയിൽ പോയത് കൊണ്ടാണ് പണം കിട്ടിയത്, കനത്ത തിരിച്ചടിയെന്ന മോദിയുടെ വാദം പെരും നുണ; പിണറായി വിജയൻ

കോഴിക്കോട് : സുപ്രീം കോടതിയിൽ കേരള സർക്കാരിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത് എന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി വസ്തുതാപരമായാണ് സംസാരിക്കേണ്ടതെന്നും സുപ്രീം കോടതിയിൽ പോയത് കൊണ്ട് മാത്രമാണ് പണം അനുവദിച്ച് കിട്ടിയതെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും കടമെടുപ്പ് […]

India

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം; രണ്ടു ലക്ഷത്തിലധികം പരാതികളില്‍ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് ലഭിച്ച 2,06,152 പരാതികളില്‍ നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 20 വരെ സി വിജില്‍ ആപ്പ് വഴി ആകെ ലഭിച്ചത് 2,09,661 പരാതികളാണ്. 426 പരാതികളില്‍ നടപടി പുരോഗമിക്കുന്നുണ്ടെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.  […]

Keralam

യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. അരുവിക്കര മൈലംമൂട് വടക്കേമല കോളനിയിലാണ് സംഭവം. ബിജു രമേശിനെയും യുഡിഎഫ് പ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. കോളനി നിവാസികൾക്ക് പണം കൈമാറിയെന്ന് എൽഡിഎഫ് ആരോപിച്ചു. പോലീസും തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു. […]

Keralam

കെ കെ ശൈലജയ്‌ക്കെതിരെ വീണ്ടും സൈബർ ആക്രമണ കേസ്

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും കേസ്. തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൊട്ടിൽപാലം പോലീസാണ് കേസെടുത്തത്. കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയതിനും നാട്ടിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനുമാണ് കേസ്. കെ കെ ശൈലജയ്‌ക്കെതിരായ […]