World

യു.കെ.യിൽ മാഞ്ചെസ്റ്ററിലെ വീട്ടിൽ തീപിടുത്തം: നാലുവയസുകാരിക്ക് ദാരുണാന്ത്യം

യു.കെ: മാഞ്ചസ്റ്ററിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. നഗരത്തിലെ റുഷോം പ്രദേശത്തെ കെട്ടിടത്തിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ കുട്ടിയെ രക്ഷിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ നാലു സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. തീവെയ്പ്പ് ആസുത്രിതമാണെന്ന സംശയത്തിൽ 44 കാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് […]

Health

നോർക്ക-യു.കെ മിഡ്‌വൈഫുമാരുടെ റിക്രൂട്ട്മെന്റ് സ്കോപ്പിംഗ് രജിസ്ട്രേഷന്‍ സര്‍വ്വേയില്‍ പങ്കെടുക്കാന്‍ അവസരം

യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) തൊഴിലവസരങ്ങള്‍ തേടുന്ന യോഗ്യതയുളള മിഡ്‌വൈഫുമാരുടെ ലഭ്യത വിലയിരുത്തുന്നതിനുള്ള സ്കോപ്പിംഗ് നടപടികളുടെ ഭാഗമായുളള നോർക്ക റൂട്ട്‌സ് രജിസ്ട്രേഷന്‍ സര്‍വ്വേയില്‍ പങ്കെടുക്കാം. നഴ്സിങ്ങില്‍ ബി.എസ്.സി അല്ലെങ്കില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും മിഡ്‌വൈഫറിയിൽ കുറഞ്ഞത് രണ്ട് വർഷം ക്ലിനിക്കൽ അനുഭവപരിചയം ഉളളവരാകണം. ആറ് മാസത്തിലധികം കരിയർ ഗ്യാപ്പില്ലാത്തവരുമാകണം. […]

World

ഹെർഫോർഡ് സെന്റ് ജോൺസ് ദ ബാപ്റ്റിസ്‌റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ യൂഹാനോന്‍ മാംദോനയുടെ ഓര്‍മ പെരുന്നാളും വാര്‍ഷികവും ഫെബ്രുവരി 14, 15 തീയതികളില്‍

ഹെയർഫോർഡ് സെന്റ് ജോൺസ് ദ്‌  ബാപ്റ്റിസ്‌റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ കാവൽ മാധ്യസ്ഥനായ യൂഹാനോൻ മാംദോനയുടെ ഓർമപ്പെരുന്നാളും, ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും 2025 ഫെബ്രുവരി 14,15 (വെള്ളി, ശനി) തീയതികളിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക്  പെരുന്നാൾ കൊടിയേറ്റ്, സന്ധ്യാപ്രാർത്ഥന, പ്രസംഗം ആശീർവാദം. തുടർന്ന് സ്ഥലം […]

World

യു കെയിൽ കനത്ത മഞ്ഞ് വീഴ്ച്ച ; താപനില -7C ആയി കുറയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

യു കെയിൽ കനത്ത മഞ്ഞുവീഴ്‌ച. വാരാന്ത്യത്തിൽ താപനില പൂജ്യത്തിന് താഴെയ്ക്ക് കുറയുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച രാവിലെ 9 മുതൽ ചൊവ്വാഴ്‌ച രാവിലെ 9 വരെ യുകെയിലുടനീളം യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ താപനില -7C ആയി കുറയും. തണുത്ത കാലാവസ്ഥ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരിൽ ജീവന് കൂടുതൽ അപകടസാധ്യതയുണ്ടാക്കുമെന്ന് […]

World

കുട്ടികളുമായി അവധിയാഘോഷം: യുകെയിൽ മാതാപിതാക്കൾക്ക് പിഴ 4 കോടി

ലണ്ടൻ: ഇംഗ്ലണ്ടിൽ സ്കൂൾ ഹോളിഡേ ഫൈനായി കഴിഞ്ഞവർഷം മാതാപിതാക്കൾ അടച്ചത് റെക്കോർഡ് പിഴ. കഴിഞ്ഞ അധ്യയന വർഷം 443,322 പൗണ്ടാണ് ഇത്തരത്തിൽ വിവിധ കൗൺസിലുകൾക്ക് മാതാപിതാക്കൾ പിഴയായി നൽകിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ. 2016-17 അധ്യയന വർഷത്തിലാണ് അനധികൃതമായി സ്കൂളുകളിൽനിന്നു കുട്ടികളെ അവധിക്കു കൊണ്ടുപോകുന്ന മാതാപിതാക്കൾക്ക് പിഴ വിധിക്കാൻ […]

World

അപൂര്‍വരോഗബാധ ; യുകെയിൽ മലയാളി യുവാവ് മരിച്ചു

ലണ്ടൻ: മലയാളി യുവാവ് യുകെയിൽ പനിയെ തുടർന്ന് അന്തരിച്ചു. മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തിയ ആലത്തൂർ സ്വദേശി ലിബിൻ എം. ലിജോ (27) ആണ് അന്തരിച്ചത്. ഒരാഴ്ചയായി പനിയെ തുടർന്ന്  നോട്ടിങ്ങ്ഹാം ക്വീൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെയാണ് വിടപറഞ്ഞത്. സ്റ്റുഡന്റ് വിസയില്‍ രണ്ടു വര്‍ഷം മുന്‍പേ […]

Business

വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് വന്‍തോതില്‍ അരി കടത്താന്‍ ശ്രമം

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് വന്‍തോതില്‍ അരി കടത്താന്‍ ശ്രമം. ഉപ്പുചാക്കുകള്‍ക്ക് പിന്നിലൊളിപ്പിച്ച് വെള്ളിയാഴ്ച കടത്താന്‍ ശ്രമിച്ച മൂന്ന് കണ്ടെയ്‌നറുകള്‍ കസ്റ്റംസ് പിടികൂടി. ഒരുമാസത്തിനിനടെ പതിമൂന്ന് കണ്ടെയ്‌നര്‍ അരിയാണ് ഇതുപോലെ പിടികൂടിയത്. നാലരക്കോടി രൂപയാണ് പിടികൂടിയ അരിയുടെ മൂല്യം. ചെന്നൈയില്‍ നിന്നും കേരളത്തില്‍ നിന്നുമുളള […]

World

തനി നാടൻ സ്റ്റൈലിൽ ലണ്ടന്‍ തെരുവില്‍ ലുങ്കിയുടുത്ത് യുവതി; വൈറൽ വിഡിയോ

ലണ്ടൻ തെരുവിൽ തനി ‌നാടൻ സ്റ്റൈലിൽ ലുങ്കിയുടുത്ത് ഇറങ്ങിയാൽ എങ്ങനെയിരിക്കും. യുകെയിൽ സ്ഥിര താമസമാക്കിയ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവെൻസർ വലേറി ഡാനിയയുടെ ലുങ്കി ഔട്ട്‌ ഫിറ്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരം​ഗമാകുന്നത്. എന്നാൽ പരിചിതമല്ലാത്ത വേഷത്തിൽ കണ്ട യുവതിയെ മറ്റേതോ ​ഗ്രഹത്തിൽ നിന്നു വന്ന മട്ടിലാണ് പലരും നോക്കുന്നത്.   View […]

Travel and Tourism

ലണ്ടനിലെ ഡബിൾഡെക്കർ ബസുകളിൽ ആലപ്പുഴയും ഹൗസ്ബോട്ടും

വിദേശരാജ്യങ്ങളിൽ വിനോദസഞ്ചാരത്തിന്‍റെ പരസ്യപ്രചാരണവുമായി സംസ്ഥാന ടൂറിസം വകുപ്പ്. ലണ്ടൻ ഉൾപ്പെടെയുള്ള വിദേശ നഗരങ്ങളിലാണ് കേരളത്തിന്‍റെ വിനോദ സഞ്ചാര‌‌ പ്രവർത്തനങ്ങളുടെ പരസ്യം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ലണ്ടനിലെ ബസുകളിൽ അവതരിപ്പിച്ചിരിക്കുന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാനിടയായി. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും വള്ളം കളിയുമൊക്കെ ലണ്ടനിലെ ഒരു ഡബിൾ ഡെക്കർ ബസിൽ സ്റ്റിക്കർ […]

World

ചാള്‍സ് മൂന്നാമന്റെ കീരീടധാരണത്തിനൊരുങ്ങി ലണ്ടന്‍

ലണ്ടന്‍: ചാള്‍സ് മൂന്നാമന്റെ കിരീട ധാരണ ചടങ്ങുകള്‍ക്കായി കാത്തിരിക്കുകയാണ് ഒരു രാജ്യവും നഗരവും. എലിസബത്ത് രാജ്ഞിക്ക് ശേഷം പുതിയ രാജാവിനെ വാഴിക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങി കഴിഞ്ഞു. 70 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ലണ്ടന്‍ ഒരു കിരീടധാരണ ചടങ്ങിനായി ഒരുങ്ങുന്നത്. ഇന്നു രാവിലെ 11 മണിക്ക് വെസ്റ്റ് മിനിസ്റ്റര്‍ ആബെയില്‍ […]