Keralam

നിരവധി പേർക്ക് ആശ്വാസം, ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം ഇനി എളുപ്പത്തിൽ; വ്യവസ്ഥകൾ ലഘൂകരിച്ച് സർക്കാർ

ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ സമൂലമായ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്ത ആർക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്ട്രേഷനിൽ […]

Keralam

പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോര്‍ഡുകള്‍: ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ചട്ടഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍

പൊതുസ്ഥലങ്ങളിലെ പ്രചരണങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ ചട്ട നിയമഭേദഗതി കൊണ്ട് വരുന്നു. നിയമവിരുദ്ധം അല്ലാത്ത സാധനസാമഗ്രികള്‍ ഉപയോഗിച്ചുള്ള പ്രചരണം നടത്താമെന്ന് ആയിരിക്കും നിയമഭേദഗതി. ഇതിനായി ചെറിയ ഫീസിടാക്കുമെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും ബോര്‍ഡുകള്‍ക്കും പ്രചരണങ്ങള്‍ക്കും എതിരെ […]

Keralam

പാലക്കാട് ഡിസ്റ്റിലറിക്കുള്ള അനുമതി എക്സൈസ് നൽകി കഴിഞ്ഞുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്

കൊച്ചി: പാലക്കാട് ഡിസ്റ്റിലറിക്കുള്ള അനുമതി എക്സൈസ് നൽകി കഴിഞ്ഞുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. നിലനിൽക്കുന്ന എല്ലാ നിബന്ധനകൾക്കും ചട്ടങ്ങൾക്കും വിധേയമായി ഡിസ്റ്റിലറി ആരംഭിക്കാൻ എക്സൈസ് പ്രാരംഭ അനുമതി കൊടുത്തു. ബാക്കി അനുമതി അവരാണ് വാങ്ങേണ്ടത്. അത് വാങ്ങിക്കഴിഞ്ഞാൽ മുന്നോട്ട് പോകാമെന്നും മന്ത്രി പറഞ്ഞു.  […]

Keralam

‘എക്‌സൈസിന് മുന്നില്‍ പിടിച്ച കൊടിയോ സംഘടനയോ വിഷയമല്ല, ശക്തമായ നടപടിയുണ്ടാകും’ ; എം ബി രാജേഷ്

കൊച്ചി കളമശേരി ഗവ. പോളിടെക്നിക്കിലെ വന്‍ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ഏതെങ്കിലും സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ ഇതില്‍ ഉണ്ടോ എന്ന് അറിയില്ലെന്നും അതൊന്നും സര്‍ക്കാന്റെയും എക്‌സൈസിന്റെയും മുന്നില്‍ വിഷയമേയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംഘടനയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൂടിയാണ് കേരളത്തിന് ലഹരിയെ […]

Keralam

‘നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കും, കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസിൽ 60%വരെ കുറവ്’: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുന്ന വിവരം സർക്കാർ പ്രഖ്യാപിച്ചതാണെന്ന് മന്ത്രി എം ബി രാജേഷ്. കെട്ടിട നിർമ്മാണ ചട്ടത്തിലുൾപ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാലോചിതമായ പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സർക്കാർ നൽകിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണ്. 2024ൽ […]

Keralam

‘ബ്രൂവറി ആരംഭിക്കാന്‍ സമ്മതിക്കില്ല; മന്ത്രിസഭാ തീരുമാനത്തെ ശക്തിയായി എതിര്‍ക്കുന്നു’; വി ഡി സതീശന്‍

ബ്രൂവറി ആരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ ശക്തിയായി എതിര്‍ക്കുന്നുവെന്നും ഒരു കാരണവശാലും ആരംഭിക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണ എകെജി സെന്ററില്‍ വിളിച്ചുവരുത്തിയാണ് സിപിഐയെ അപമാനിക്കുന്നതെന്നും ഇത്തവണ എം.എന്‍ സ്മാരകത്തില്‍ പോയി മുഖ്യമന്ത്രി അവരെ അപമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രൂവറിക്ക് കോള കമ്പനിയെക്കാള്‍ വെള്ളം ആവശ്യമാണെന്നും […]

Keralam

‘പകരം മറ്റൊരാളെ നിയോഗിക്കാന്‍ ഇത് മാമാങ്കമല്ലല്ലോ, സംവാദമല്ലേ? ‘; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എം ബി രാജേഷ്

എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല വിഷയത്തില്‍ എക്സൈസ് മന്ത്രി എം ബി രാജേഷുമായി സംവാദത്തിന് പാലക്കാട് എംപി വി കെ ശ്രീകണ്ഠനെ നിയോഗിക്കുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്ഥാവനക്ക് മറുപടിയുമായി എംബി രാജേഷ്. പകരം ആളെ അയക്കാന്‍ ഇത് മാമാങ്കമല്ലല്ലോയെന്ന് രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ആരോപണമുന്നയിച്ചവര്‍ ചര്‍ച്ചയ്ക്ക് വരട്ടെയെന്നും ഒപ്പം എംപിക്കും […]

Keralam

എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണശാല: അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണശാലയ്ക്ക് അനുമതി കൊടുത്തത് ഘടകകക്ഷികളോ മന്ത്രിസഭയിലെ അംഗങ്ങളോ അറിയാതെയെന്നും ആരും അറിയാതെ ഇത്ര തിടുക്കത്തില്‍ ഒയാസിസിന് അനുമതി നല്‍കിയതില്‍ വലിയ അഴിമതിയെന്നും ആരോപിച്ച് രമേശ് ചെന്നിത്തല. ഒരു വകുപ്പും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ മുന്‍ ഉത്തരവുകളും കാറ്റില്‍ പറത്തി ഒയാസിസിനെ […]

Uncategorized

‘ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല; സിപിഐ വികസന വിരുദ്ധരല്ല’; ബ്രൂവറി വിഷയത്തില്‍ പ്രതികരണവുമായി ബിനോയ് വിശ്വം

ബ്രൂവറി വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ. കുടിവെള്ളം, ശുദ്ധവായു എന്നിവയെല്ലാം വികസനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളാണ് – ബിനോയ് വിശ്വം വ്യക്തമാക്കി. […]

Keralam

തിരുവനന്തപുരം കോർപ്പറേഷന് യുഎൻ ഹാബിറ്റാറ്റ് പുരസ്കാരം, ആഗോള അംഗീകാരം കേരളത്തിനുള്ള ദീപാവലി സമ്മാനമെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം കോര്‍പ്പറേഷന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട് സിറ്റി സിഇഒ രാഹുൽ ശര്‍മയും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങും. ഈജിപ്റ്റിലെ അലകസാണ്ട്രിയയിൽ വെച്ചാണ് പുരസ്കാരം ഏറ്റുവാങ്ങുക. നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അവാര്‍ഡിനാണ് തിരുവനന്തപുരം അര്‍ഹമായതെന്ന് എംബി […]