
‘സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം’; ജീവനൊടുക്കിയ നിക്ഷേപകനെ അവഹേളിച്ച് എംഎം മണി
ഇടുക്കി കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി എം എം മണി എം എല്‍ എ. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് മുന്നില്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ നയവിശദീകരണ യോഗത്തിലായിരുന്നു അവഹേളിക്കുന്ന തരത്തിലുള്ള എം എം മണിയുടെ പ്രസ്താവന. […]