Keralam

രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മഴ, ജാഗ്രതാ നിർദ്ദേശം, മരണസംഖ്യ 276, കാണാമറയത്ത് 240 പേർ

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 276 ആയതായാണ് ഔദ്യോഗികമല്ലാത്ത കണക്ക്. ഇന്നലെ രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇടവിട്ട് പെയ്യുന്ന കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. ബെയ്‌ലി പാല നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. […]