India

ബസന്ത് പഞ്ചമി ദിനത്തിൽ അമൃത സ്‌നാനം; പുണ്യസ്‌നാനം നടത്തി 16.58 ലക്ഷത്തിലധികം ഭക്തർ

കുംഭമേളയിൽ ഇന്ന് (ഫെബ്രുവരി 3) ബസന്ത് പഞ്ചമി ദിനം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് മഹാകുംഭമേളയുടെ മൂന്നാം അമൃതസ്‌നാനത്തിന് സാക്ഷ്യം വഹിച്ചത്. പുലർച്ചെ, വിവിധ അഖാരകളിൽ നിന്നുള്ള നാഗസന്യാസിമാർ ഉൾപ്പെടെ നിരവധി പേർ ത്രിവേണി സംഗമത്തിലേക്കുള്ള ആചാരപരമായ യാത്ര ആരംഭിച്ചു. ആദ്യമായി സംഗമത്തിൽ എത്തിയത് പഞ്ചായത്തി നിരഞ്ജനി അഖാരയിലെ സന്യാസിമാരാണ്. […]