India

‘ജനം തിരസ്‌കരിച്ചവര്‍ പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു’; പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനം തിരസ്‌കരിച്ചവരാണ് സ്വന്തം രാഷ്ട്രീയനേട്ടത്തിനായി പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. ഇത്തരം പാര്‍ട്ടികള്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനം നിരീക്ഷിക്കുന്നുണ്ടെന്നും അവസരം കിട്ടുമ്പോഴെല്ലാം അവര്‍ ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും മോദി […]

India

റീൽ ചിത്രീകരിക്കാൻ ശ്രമം; 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി മരിച്ചു

റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു. മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്. യുവതി ഈ മാസം 16നാണ് പ്രശസ്തമായ കുംഭെ വെള്ളച്ചാട്ടം കാണുന്നതിനായി യാത്ര തിരിച്ചത്. സുഹൃത്തുക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. പ്രദേശത്തിന്റെ വീഡിയോ […]

India

ജാതി അധിക്ഷേപം, നഗ്നനാക്കി മർദനം : ദളിത് യുവാവ് ആത്മഹത്യ ചെയ്തു

ഉയർന്ന ജാതിക്കാർ അധിക്ഷേപിക്കുകയും നഗ്നനാക്കി മർദിക്കുകയും ചെയ്തതിനു പിന്നാലെ ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മഹാരാഷ്ട്രയിലെ കൊപാർഡി ഗ്രാമത്തിൽ സംഘർഷം. വ്യാഴാഴ്ച ഉച്ചയോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഒരു നാടോടി കലാരൂപത്തിൻ്റെ ഭാഗമായി നൃത്തം ചെയ്തുവെന്നാരോപിച്ചാണ് യുവാവിനെ ഉയർന്ന ജാതിയിൽ പെട്ടവർ ജാതീയമായി അധിക്ഷേപിക്കുകയും നഗ്നനാക്കി മർദിക്കുകയും […]

India

മഹാരാഷ്ട്രയിലെ മുംബൈ- പൂനെ എക്‌സ്പ്രസ് വേയില്‍ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍: വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ- പൂനെ എക്‌സ്പ്രസ് വേയില്‍ ഇന്ന് രാവിലെ ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ടൂറിസറ്റ് ബസിനാണ് തീപിടിച്ചത്. ബസില്‍ മുപ്പത്തിയാറ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. Mumbai Pune Expressway: A private bus carrying 36 passengers had […]

Movies

ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായ സായാജി ഷിൻഡെയുടെ ആരോഗ്യം തൃപ്തികരം

കടുത്ത നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്ന നടൻ സായാജി ഷിൻഡെയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്ലോക്കുകൾ നീക്കം ചെയ്‌തെന്നും. ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും നടൻ പറഞ്ഞു. തനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും […]

India

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി

പൂനൈ: മഹാരാഷ്ട്രയില്‍ തെര‍ഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയ്ക്ക് തിരിച്ചടി. ബിജെപി എംപി ഉന്മേഷ് പാട്ടീല്‍ കൂറുമാറിയതാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. ജല്‍ഗാവിലെ സിറ്റിംഗ് എംപിയാണ് ഉന്മേഷ് പാട്ടീല്‍. ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തില്‍ ചേരാനാണ് തീരുമാനം. മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിക്കൊപ്പം ചേര്‍ന്ന് മത്സരിക്കാനാണ് ശിവസേന ഉദ്ദവ് താക്കറെ […]

India

ഔറംഗാബാദിലെ ടെയ്‌ലറിംഗ് ഷോപ്പില്‍ വൻ തീപ്പിടുത്തം; രണ്ട് കുട്ടികള്‍ അടക്കം ഏഴ് മരണം

പൂനൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഏഴ് പേർ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വൻ അപകടം സംഭവിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടെയ്‌ലറിംഗ് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് പിന്നീട് കെട്ടിടത്തിലെ മറ്റിടങ്ങളിലേക്കും വ്യാപിയ്ക്കുകയായിരുന്നു.  മുകള്‍നിലയില്‍ താമസിച്ചിരുന്നവര്‍ മരിച്ചത് പുക […]

India

മഹാരാഷ്ട്രയിലെ നന്ദേഡ്, പാർഭാനി ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ്, പാർഭാനി ജില്ലകളിലെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ 6.09 നും, 6.19 നും യഥാക്രമം 4.5, 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹിംഗോലി ജില്ലയിലെ കലംനൂരി താലൂക്കിൽ ജാംബ് ഗ്രാമത്തിലാണു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നു നന്ദേഡിലെ ദുരന്ത നിവാരണ അതോറിറ്റി […]

India

അധ്യാപകർക്ക് ഡ്രസ് കോഡ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

മുംബൈ: അധ്യാപകർക്ക് ഡ്രസ് കോഡ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ടീഷർട്ടുകളോ ജീൻസുകളോ ഡിസൈനുകളും ചിത്രങ്ങളും ഉള്ള ഷർട്ടുകളോ ധരിക്കാൻ അധ്യാപകർക്ക് അനുവാദമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അധ്യാപികമാര്‍ ഷാളോടു കൂടിയ ചുരിദാര്‍ അല്ലെങ്കില്‍ സാരി ധരിക്കണം. പുരുഷ അധ്യാപകര്‍ പാന്റുമാണ് ധരിക്കേണ്ടത്. പുതിയ സര്‍ക്കുലര്‍ വെള്ളിയാഴ്ച്ച പുറത്ത് വിടും. അധ്യാപകര്‍ […]

India

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടി മഹാരാഷ്ട്ര വനം വകുപ്പ്

മുംബൈ: ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടി മഹാരാഷ്ട്ര വനംവകുപ്പ്. ചന്ദ്രാപ്പുരിലെ തഡോബ ഫെസ്റ്റിവലില്‍ 65,724 തൈകള്‍ ഉപയോഗിച്ച് ഭാരത് മാതാ എന്നെഴുതിയാണ് വനംവകുപ്പ് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. ഭാരത് മാതാ’ എന്ന് വായിക്കാന്‍ കഴിയുന്ന രീതിയിലാണ് തൈകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ […]