
മാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗിക ചുവയുള്ള പരാമർശം : മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊച്ചി : മാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന കേസിൽ സംവിധായകൻ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. മേജർ രവിയോട് വിചാരണ കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. […]