Keralam

മുഖ്യമന്ത്രിയുടെ രാജി, മലപ്പുറത്ത് യൂത്ത്കോൺ​ഗ്രസ് മാ‍ർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

മലപ്പുറം: യൂത്ത്കോൺ​ഗ്രസ് സംഘടിപ്പിച്ച എസ്പി ഓഫീസ് മാ‍ർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകരെ ബലംപ്രയോ​ഗിച്ച് നീക്കുകയാണ്. ജലപീരങ്കിയും പ്രയോ​ഗിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പോലീസിന് നേരെ വടികൾ എറിഞ്ഞു. പ്രവർത്തകരെയും കൊണ്ട് പോയ പോലീസ് ജീപ്പ് പ്രവർത്തകർ തടഞ്ഞു. യൂത്ത്കോൺ​ഗ്രസ് പ്രവർത്തകരും പോലീസും […]

Keralam

വായ്പാതട്ടിപ്പിൽ മുസ്ലിം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്

മലപ്പുറം: വായ്പാതട്ടിപ്പിൽ മുസ്ലിം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് കേസെടുത്തത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ എടക്കര ബ്രാഞ്ചിൽ ക്രമക്കേട് നടത്തിയതായാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. വായ്പ്പയിൽ രണ്ടര കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്. […]

Keralam

‘മാപ്പ് പറയണം’, മുഖ്യമന്ത്രിക്ക് പരാതിയും നൽകും; പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ

തിരുവനന്തപുരം: മലപ്പുറം എസ്പിയെ വേദിയിൽ ഇരുത്തി പോലീസിനെതിരെ വിമർശനം നടത്തിയ പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്ത്. അൻവർ ഐപിഎസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം മലപ്പുറം എസ്പി വേദിയിലിരിക്കെയായിരുന്നു പി വി അൻവർ എംഎൽഎയുടെ വിമർശനം. പോലീസുകാരിൽ […]

Health

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍, ഹൈ റിസ്‌കില്‍ 101 പേര്‍; ലിസ്റ്റില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലയിലുള്ളവരും

മലപ്പുറം: നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 350 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 101 പേരാണ് ഹൈ റിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് 9 പേരുടെ സാംപിളുകള്‍ പരിശോധിക്കും. ഇതില്‍ കുട്ടിയുടെ മാതാപിതാക്കളും ഉള്‍പ്പെടുമെന്ന് മന്ത്രി അവലോകന യോഗത്തിന് ശേഷം […]

Keralam

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം; രോ​ഗിയെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

കോഴിക്കോട്: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോ​ഗലക്ഷണം. രോ​ഗിയെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ അറുപത്തെട്ടുകാരനാണ് ചികിത്സയിലുള്ളത്. എന്നാൽ ഇയാൾക്ക് […]

Health

നിപ: 60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍; പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 214 പേര്‍

മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗ ബാധ സ്ഥിരീകരിച്ച പതിനാലുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷിക്കുന്നതിനും മുന്‍കരുതലിനും വേണ്ടി മഞ്ചേരി മെഡിക്കല്‍ കോളേജിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിപ പ്രതിരോധ പ്രവര‍ത്തനങ്ങള്‍ക്കായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ […]

Health

സംസ്ഥാനത്ത് വീണ്ടും നിപ? സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ ബാധയെന്ന് സംശയമുള്ള പ്രദേശത്ത് കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് […]

Health

മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലപ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്നു പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനി ചികിത്സയിലുള്ള മൂന്നു പേരും സ്ത്രീകളാണ്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. നഗരസഭയുടെയും ആരോഗ്യവകുപ്പിന്‍റേയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശാ പ്രവര്‍ത്തര്‍ […]

Keralam

സപ്ലൈകോയിൽ കോടികളുടെ മോഷണം; റേഷൻ വിതരണത്തിന് എത്തിച്ച അരി ഉൾപ്പടെ കാണാനില്ല

മലപ്പുറം: തിരൂർ സപ്ലൈകോ ഗോഡൗണിൽ കോടികളുടെ സാധനങ്ങൾ കാണാനില്ലെന്ന് പരാതി. 2.78 കോടിയുടെ സാധനങ്ങളാണ് കാണാതായത്. റേഷൻ വിതരണത്തിന് എത്തിച്ച അരി ഉൾപ്പടെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. തിരൂർ കടുങ്ങാത്തുകുണ്ടിലെ സപ്ലൈകോ ഗോഡൗണിലാണ് സംഭവം. മലപ്പുറം ജില്ലയിലെ 269 റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട മട്ട അരി, പുഴുങ്ങലരി […]

Health

മലപ്പുറത്ത് 4 കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

മലപ്പുറം: കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ 4 വിദ്യാര്‍ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. സ്‌കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. അതില്‍ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് ചില കുട്ടികളും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെങ്കിലും അസുഖം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും […]