Keralam

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ബോണറ്റ് പൂർണമായി കത്തി

മലപ്പുറം : കാര്‍ കത്തിയുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്നു. അകമ്പാടത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം രാവിലെയാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്നവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. കോരംകോട് സ്വദേശി ഗോപാലകൃഷ്ണന്റെ കാറിനാണ് തീ പിടിച്ചത്. നിലമ്പൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് […]

Keralam

മലപ്പുറത്ത് പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : മലപ്പുറത്ത് പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 17,298 പേര്‍ക്കാണ് ഇനി സീറ്റ് കിട്ടാനുള്ളത്. സപ്ലിമെന്‍ററി അലോട്ട്‌മെന്റ് കഴിയുമ്പോള്‍ 7,408 സീറ്റില്‍ പ്രശ്‌നം വരും. അതില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ […]

Keralam

കൊണ്ടോട്ടിയിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 12 പേർക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളും ഡ്രൈവറും ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. റോഡിന്‍റെ ഒരു വശത്തുനിന്നു വണ്ടി ചെറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാന്‍ […]

Keralam

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്. മലബാറിലെ ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കാണ് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. പ്ലസ് വണ്‍ അപേക്ഷകരിലും കുറവാണ് മലബാറിലെ സീറ്റുകളുടെ എണ്ണമെന്നതാണ് പ്രതിസന്ധിക്ക് കാരണം. […]

Keralam

സർക്കാരിൽ നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി ബോട്ട് ഉടമ

മലപ്പുറം: സർക്കാരിൽ നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി പൊന്നാനിയിൽ കപ്പലിടിച്ച്‌ തകർന്ന ബോട്ട് ഉടമ നൈനാർ. വൃക്ക രോഗ ബാധിതനായ തനിക്ക് ഏക ആശ്രയമായിരുന്നു ബോട്ട്. അപകടത്തിൽ ബോട്ട് പൂർണമായും തകർന്നതോടെ വരുമാനം നിലച്ചുവെന്നും നൈനാർ  പറഞ്ഞു. എട്ടുവർഷമായി മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടായിരുന്നു. അപകടത്തിൽ മരിച്ചവർ ഏഴു വർഷമായി […]

Keralam

പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു

മലപ്പുറം: കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം നേരിട്ടേക്കും. മഴയും മൂടൽ മഞ്ഞുമാണ് കാരണം. നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്. കരിപ്പൂരിൽ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് വൈകുക.

Health

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനം. സംസ്ഥാനത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പേർ ഈ അഞ്ച് […]

Keralam

മലപ്പുറത്ത് കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി

മലപ്പുറത്ത് കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. വാഹനത്തിൻ്റെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. വിവിധ വകുപ്പുകൾ പ്രകാരം 35000 രൂപ പിഴ അടക്കാൻ നിർദേശം നൽകി. പ്രായപൂർത്തിയാകാത്ത ലൈസൻസ് ഇല്ലാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിനാണ് രക്ഷിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് […]

Health

മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം

മലപ്പുറം:  വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലാണ് 41കാരന്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ, ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു മരണം. രോഗം കരളിനെ ബാധിച്ചതിനാല്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുളള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.  രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത […]

Schools

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

മലപ്പുറം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിക്കാനുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതി […]