
‘അക്രമവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കില്ല, സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്’; സജി ചെറിയാൻ
സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സെൻസർ ബോർഡിൻറെ […]