Movies

ടോവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം ട്രൈലെര്‍ പുറത്തിറങ്ങി

ഓണം റീലീസായി തീയേറ്ററുകളില്‍ എത്തുന്ന ടോവിനോ തോമസ് ചിത്രം  (അജയന്റെ രണ്ടാം മോഷണം) ന്റെ ട്രൈലെര്‍ പുറത്തിറങ്ങി. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 3 ഡി യിലും 2 ഡിയിലുമായി പ്രദര്‍ശനത്തിനെത്തും. ടോവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന  മാജിക് ഫ്രെയിംസ്, യു.ജി.എം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. പരാതി നൽകാതെ കേസെടുക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ തിരുത്തിയാണ് ബാല​ഗോപാലിന്റെ പ്രതികരണം. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണ്. സ്വമേധയാ കേസ് എടുക്കുന്നതിന് നിയമ തടസമില്ല. പരിഷ്കരിച്ച നിയമങ്ങൾ നിലവിലുണ്ടന്നും […]

Keralam

അവസരം തേടുമ്പോൾ തന്നെ ശരീരം ചോദിക്കുന്നു ; സ്ത്രീകൾക്ക് ഒറ്റയ്ക്ക് ലൊക്കേഷനിൽ പോകാൻ കഴിയുന്നില്ല; ഹേമ കമ്മിറ്റി റിപ്പോർ‌ട്ട്

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ പുറത്ത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കണ്ടെത്തൽ. അവസരത്തിനായി ശരീരം ചോദിക്കുന്നുവെന്നും സിനിമാപ്രവേശനത്തിന് ലൈംഗികമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും റിപ്പോർട്ടിൽ‌ പറയുന്നു. അവസരം തേടുമ്പോൾ തന്നെ ശരീരം ചോദിക്കുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശം.നടിമാർ താമസിക്കുന്ന ഹോട്ടലുകളിൽ നടന്മാർ വാതിലിൽ […]

Movies

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച ചിത്രം ആട്ടം, നിത്യ മേനനും മാനസി പരേഖും നടിമാർ ; ഋഷഭ് ഷെട്ടി നടൻ

70-ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തിരഞ്ഞെടുത്തു. മികച്ച തിരക്കഥ, മികച്ച ചിത്ര സംയോജനം എന്നീ വിഭാഗങ്ങളിലും ആട്ടത്തിന് പുരസ്കാരമുണ്ട്. മികച്ച ബാലതാരമായി മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപത് അർഹനായി. സൗദി വെള്ളക്ക മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. […]

Movies

അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് നായകനാകുന്ന പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് നടന്നു

‘ഇഷ്‌ക്’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് നടന്നു. ‘നരിവേട്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകാനകുന്നത് ടോവിനോ തോമസ് ആണ്. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റിനൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്ന ഇന്ത്യൻ സിനിമ കമ്പനി എന്ന […]

Movies

റാഫി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു

സൂപ്പർഹിറ്റുകളുടെ അമരക്കാരൻ റാഫി തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘താനാരാ’. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘താനാരാ’ റിലീസ് ചെയ്തിരിക്കുകയാണ്. നടൻ മമ്മൂട്ടിയുടെ […]

Movies

ആഷിഖ് അബുവിന്റെ ‘റൈഫിൾ ക്ലബ്ബ്’ ഓണത്തിനെത്തും

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ‘റൈഫിൾ ക്ലബ്ബ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അനുരാഗ് കശ്യപ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത് ദിലീഷ് […]

Movies

ഒരു കളർഫുൾ ജാതക കഥയുമായി വിനീത് ശ്രീനിവാസൻ; ‘ഒരു ജാതി ജാതകം’ റിലീസ് തീയതി പ്രഖ്യാപിച്ചു

വിനീത് ശ്രീനിവാസൻ നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ഒരു ജാതി ജാതകം’ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘അരവിന്ദന്റെ അതിഥികൾ’ക്ക് ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 22-നാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിലെ പോസ്റ്ററുകൾക്കൊക്കെ മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. സിനിമയിലെ വിനീതിന്റെ വ്യത്യസ്ത ​ഗെറ്റപ്പും പ്രേക്ഷകരുടെ […]

Movies

കോമഡി എന്റർടെയ്നറുമായി മീരാ ജാസ്മിൻ ; വികെ പ്രകാശ് ഒരുക്കുന്ന ‘പാലും പഴവും’ ഓഗസ്റ്റ് 23ന്

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘പാലും പഴവും’ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ ജോഷി പ്രകാശനം ചെയ്തു. കൊച്ചിയിൽ വെച്ചുനടന്ന ചടങ്ങിൽ സിബി മലയിൽ ശ്യാമപ്രസാദ്, രഞ്ജിത്ത്. ബി. ഉണ്ണികൃഷ്ണൻ, സിയാദ് കോക്കർ എന്നിവർ ചേർന്ന് മ്യൂസിക്ക് ലോഞ്ചും നിർവഹിച്ചു. ചിത്രത്തിൽ മീരാ ജാസ്മിനും അശ്വിൻ ജോസുമാണ് പ്രധാന […]

Movies

ചരിത്രത്തിൽ ഇതാദ്യം ; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി മത്സരിക്കാനൊരുങ്ങുന്നത് 160 സിനിമകൾ

തിരുവനന്തപുരം : മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി ഇത്തവണ മത്സരിക്കുന്നത് 160 സിനിമകൾ. രണ്ടു പ്രാഥമിക സമിതികൾ 80 സിനിമകൾ വീതം കണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങൾക്കാണ് അന്തിമജൂറി വിലയിരുത്തി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. കിൻഫ്രയിൽ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എൽ വി […]