
14 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിക്കുന്നു; ഇത്തവണ നായകനും വില്ലനും?
പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നവാഗത സംവിധായകൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനും വില്ലനുമായിട്ടാണ് ഇരുവരും ഒന്നിക്കുന്നതെന്ന് ഒടിടി പ്ലേ റിപ്പോർട്ടു ചെയ്യുന്നു. ആൻ്റോ ജോസഫ് ആയിരിക്കും ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. […]