Keralam

സിനിമ സമരം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ; സംഘടനകളുമായി സർക്കാർ ചർച്ച നടത്തും

സിനിമ സമരം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ. സിനിമ സംഘടനകളുമായി സർക്കാർ ചർച്ച നടത്തും. മന്ത്രി സജി ചെറിയാൻ സംഘടന നേതാക്കളുമായി സംസാരിച്ചു. പ്രധാന ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ സമർപ്പിക്കാൻ നിർദേശം നൽകി. സമരത്തിനിറങ്ങുന്ന സിനിമ സംഘടനകളുടെ യോഗം നാളെ കൊച്ചിയിൽ നടക്കും. സർക്കാരിന് സമർപ്പിക്കേണ്ട ആവശ്യങ്ങൾ യോഗം ചർച്ച […]

Keralam

ബുദ്ധിമുട്ട് നേരിടുന്ന നിരവധി നിര്‍മാതാക്കളുണ്ട്, പ്രതികരിക്കാത്തത് ഭയം കൊണ്ട്, പോരാട്ടം തുടരും: സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടിക്കെതിരെ പോരാട്ടം തുടരുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ബുദ്ധിമുട്ട് നേരിടുന്ന നിര്‍മാതാക്കള്‍ നിരവധിയുണ്ടെന്നും പലരും പ്രതികരിക്കാത്തത് ഭയം കൊണ്ടാണെന്നും സാന്ദ്ര പറഞ്ഞു. അടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കും. അവസാനം വരെ പോരാടുമെന്നും നന്മ വിജയിക്കുമെന്നും സാന്ദ്രാ തോമസ്  പറഞ്ഞു. സംഘടിതമായി ഒരു സ്ത്രീക്കെതിരെ […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാര്‍ പൂഴ്ത്തിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനം വെള്ളിയാഴ്ചയ്ക്ക് ശേഷം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ പൂഴ്ത്തിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനം വെള്ളിയാഴ്ചയ്ക്ക് ശേഷം. വിവരാവകാശ കമ്മിഷര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇന്ന് 11 മണിയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. നേരത്തെ കമ്മീഷനില്‍ രണ്ടാം അപ്പീല്‍ നല്‍കിയിരുന്ന ഹര്‍ജിക്കാരന്റെ തടസവാദമാണ് ഇന്ന് ഉത്തരവ് ഉണ്ടാകാത്തതിന് […]

Keralam

ചോദ്യം ചെയ്യലിന് ഹാജരാകണം; പീഡനപരാതിയിൽ നടൻ ജയസൂര്യക്ക് നോട്ടീസ്

പീഡനപരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടൻ ജയസൂര്യക്ക് നോട്ടീസ്. ഈ മാസം 15ന് തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സെക്രട്ടറിയേറ്റിൽ വച്ച് നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം […]

Keralam

‘സിനിമനയം ഉടൻ പ്രാബല്യത്തിൽ വരും; മുകേഷ് എംഎൽഎയായി തുടരുന്നതിൽ പ്രശ്നങ്ങളില്ല’; മന്ത്രി സജി ചെറിയാൻ

മലയാള സിനിമയെ നന്നാക്കാൻ ഉറച്ച് സംസ്ഥാന സർക്കാർ. സിനിമനയം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആഭ്യന്തര പരിഹാര സെല്ലിൽ സർക്കാർ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നം സമ്പൂർണമായി പരിഹരിക്കുമെന്ന് മന്ത്രി  പറഞ്ഞു. […]

Keralam

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും പരാതികളും അറിയിക്കാനായി ടോൾ ഫ്രീ നമ്പറുമായി ഫെഫ്ക്ക

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും പരാതികളും അറിയിക്കാനായി ടോൾ ഫ്രീ നമ്പറുമായി ഫെഫ്ക്ക. പരാതി അറിയിക്കാൻ 24 മണിക്കൂർ സേവനം ഇന്ന് മുതൽ ആരംഭിക്കും. ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടൽ.  സ്ത്രീകൾ മാത്രമാണ് പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുക. ലൊക്കേഷനുകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നം […]

Keralam

‘പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനില്‍ ഞാനില്ല’; വാര്‍ത്ത തള്ളി ലിജോ ജോസ് പെല്ലിശേരി

മലയാള സിനിമാ മേഖലയിലെ പുതിയ കൂട്ടായ്മ പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്റെ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലിജോയുമുണ്ടാകുന്ന മാധ്യമ വാര്‍ത്തകളെ അദ്ദേഹം പൂര്‍ണമായി തള്ളി. പുതിയ കൂട്ടായ്മ എന്ന ആശയത്തോട് തനിക്ക് യോജിപ്പുണ്ടെങ്കിലും നിലവില്‍ താന്‍ അതിന്റെ ഭാഗമല്ലെന്നാണ് […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട്; തുടർനടപടികൾ ഉറപ്പാക്കുമെന്ന് WCC ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; രേഖകളെല്ലാം ഹാജരാക്കിയെന്ന് മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ ഉറപ്പാക്കുമെന്ന് ഡബ്ല്യുസിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സ്ത്രീകളുടെ സ്വകാര്യത ഉൾപ്പടെയുള്ള കാര്യങ്ങൾ സംരക്ഷിക്കുമെന്നും ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന കൂടിക്കാഴ്ചയിൽ റിമ കല്ലിങ്കൽ, രേവതി ,ദീദി ദാമോദരൻ,ബീനാ പോൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പ്രത്യേക സംഘത്തിന്റെ അന്വേഷണ രീതിയിൽ […]

Keralam

ലൈംഗിക പീഡനക്കേസ്: മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈംഗിക പീഡനക്കേസിൽ എം. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്ക് പിന്നിൽ ബ്ലാക് മെയിലിംഗ് ആണെന്നാണ് മുകേഷിന്റെ വാദം. ഇത് സാധൂകരിക്കുന്ന തെളിവുകൾ മുകേഷിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കും. ഇതിനിടെ മുകേഷിന്റെ ജാമ്യത്തെ എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുകേഷിനെ വിശദമായി […]

Keralam

നടിയുടെ പരാതി; ഇടവേള ബാബുവിനെതിരെ കേസെടുത്തു

കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ പോലീസ് കേസെടുത്തു. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. താരസംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഇടവേള ബാബു ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് നടി […]