India

മോദിക്കെതിരെ ആഞ്ഞടിച്ച് ഖർഗെ; പരീക്ഷാ ക്രമക്കേടിൽ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം അടക്കമുള്ള വിവിധ വിഷയങ്ങളിൽ മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യസഭയിലായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികളുടെ പോരിന് ഇടയാക്കിയ ഖർഗെയുടെ പ്രസംഗം. നെറ്റ്, നീറ്റ് എക്സാം വിവാദങ്ങളിൽ ബിജെപിക്കെതിരെ ഖർഗെ തുറന്നടിച്ചു. ‘നിരവധി ബിജെപി നേതാക്കളാണ് ക്രമക്കേടിൽ ആരോപണം നേരിട്ടത്. എന്നാൽ […]

India

ഡൽഹി വിമാനത്താവളം സന്ദർശിച്ച് കേന്ദ്രമന്ത്രി; അഴിമതിയും അനാസ്ഥയുമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിന് പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വിമാനത്താവളം സന്ദർശിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് ടെർമിനലിന്റെ മറ്റൊരു ഭാഗമായിരുന്നുവെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. പ്രധാമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ടെർമിനൽ 1ൻ്റെ മേൽക്കൂരയാണ് തകർന്ന് വീണതെന്ന് ആരോപണം […]

India

ഇൻഡ്യ സഖ്യത്തിന്റെ അടിയന്തര യോഗം ഇന്ന്

ന്യൂഡൽഹി : ഇൻഡ്യ സഖ്യം ഇന്ന് അടിയന്തര യോഗം ചേരും. ഖാർഗെയുടെ വസതിയിൽ രാത്രി എട്ട് മണിക്കാണ് യോഗം. സ്പീക്കർ തെരഞ്ഞെടുപ്പ് പ്രധാന ചർച്ചയാകുമെന്നാണ് സൂചന. നേരത്തെ കൊടിക്കുന്നിൽ സുരേഷിനെ സ്‌പീക്കർ സ്ഥാനാർത്ഥിയാക്കാൻ സഖ്യം തീരുമാനിച്ചിരുന്നു. രാജ്‌നാഥ് സിംഗുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. അതനുസരിച്ച് കൊടിക്കുന്നിൽ സുരേഷ് നാമനിർദ്ദേശപത്രിക […]

India

നിതീഷിനെയും ഷിന്‍ഡെയെയും അടക്കം പാളയത്തിലെത്തിക്കാന്‍ ഇന്‍ഡ്യ ; ചടുലനീക്കവുമായി ഖര്‍ഗെ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തേക്ക് വരുമ്പോള്‍ ചടുല നീക്കവുമായി ഇന്‍ഡ്യ മുന്നണി. എന്‍ഡിഎക്ക് അകത്തും പുറത്തുമുള്ള വിവിധ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് സൂചന. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുതല്‍ ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡു വരെയുള്ള നേതാക്കള്‍ ഇതില്‍ ഉണ്ടെന്നാണ് […]

India

ഗാന്ധിയെക്കുറിച്ച് മാത്രമല്ല ഭരണഘടനയെക്കുറിച്ചും മോദിക്ക് അറിയില്ല ; മല്ലികാർജുൻ ഖർ​ഗെ

ഡല്‍ഹി: സിനിമയിൽ കൂടിയാണ് മഹാത്മാ ഗാന്ധിയെ അറിഞ്ഞത് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആശ്ചര്യമുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ. മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്തയാൾക്ക് എങ്ങനെ ഭരണഘടനയെക്കുറിച്ച് അറിയും എന്ന് അദ്ദേഹം ചോദിച്ചു. ഗാന്ധിയുടെ പൈതൃകത്തെ ലോകം മുഴുവൻ അറിയും. ലോകത്തിന് ഗാന്ധിയെ അറിയാം. ഗാന്ധിയെ കുറിച്ച് അറിയില്ലെങ്കിൽ അത് പഠിക്കണം. […]

India

പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട’; അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

ബംഗാൾ: ഇൻഡ്യ മുന്നണിയെ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിശ്വാസമില്ലെന്ന് പറഞ്ഞ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയെ തള്ളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന അധ്യക്ഷൻ തീരുമാനമെടുക്കേണ്ടെന്ന നിലപാടാണ് ഖാർഗെ വ്യക്തമാക്കിയത്. […]

India

ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കും’; മല്ലികാർജുൻ ഖർഗെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റ് പോലും തികയ്ക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ, പാവപ്പെട്ടവർക്കുള്ള സൗജന്യറേഷൻ 10 കിലോയായി വർദ്ധിപ്പിക്കും എന്നും ഖർഗെ പറഞ്ഞു. ഉത്തർപ്രദേശിലെ ലക്നൗവിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് […]

India

കോൺഗ്രസിന് ചരിത്രത്തിൽ തെറ്റ് പറ്റിയിട്ടുണ്ട്, തെറ്റ് തിരുത്തി മുന്നോട്ട് പോവും: രാഹുൽ ഗാന്ധി

ലഖ്‌നൗ: സ്വാതന്ത്രാനന്തര ചരിത്രത്തിൽ ഭരണത്തിലിരിക്കെ കോൺഗ്രസിനും തെറ്റ് പറ്റിയിട്ടുണ്ടന്നും എന്നാൽ ഇനി അങ്ങോട്ടുള്ള യാത്രയിൽ തെറ്റ് തിരുത്തിയാവും പാർട്ടി മുന്നോട്ട് പോകുക എന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ നടന്ന രാഷ്ട്രീയ സംവിധാൻ സമ്മേളൻ റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. വരും കാലത്ത് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ […]

No Picture
India

തിരഞ്ഞെടുപ്പിൽ വീഴ്ച്ച വന്നിട്ടില്ല, കോൺഗ്രസ് അധ്യക്ഷൻ ഖർഗെയെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച്ച നടന്നുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് വോട്ടർ ലിസ്റ്റ് പുറത്ത് വിടുന്നതിലുള്ള കാല താമസം, തിരഞ്ഞെടുപ്പ് ഓഫീസറെ നിയമിക്കുന്നതിലുള്ള പക്ഷാപാതം തുടങ്ങിയവയായിരുന്നു തിരഞ്ഞെടുപ്പ് റാലിക്കിടെ ഖർഗെ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉയർത്തിയ വാദങ്ങൾ. കമ്മീഷൻ ബിജെപിക്ക് […]

India

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്

ദില്ലി: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകും. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയുള്ള കത്തിനോട് പ്രധാനമന്ത്രിയുടെ […]