India

ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യന്ത്രി മമതാ ബാനർജി

കൊൽക്കത്തയിൽ പ്രതിഷേധം തുടരുന്ന ജൂനിയർ ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യന്ത്രി മമതാ ബാനർജി. ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും നീക്കി. കൊൽക്കത്ത പോലീസ് കമ്മീഷണറേയും ഉടൻ മാറ്റും. സമരം പിൻവലിക്കുന്നത് കൂടിയാലോചിച്ച് അറിയിക്കാമെന്ന് ജൂനിയർ ഡോക്ടേഴ്സ് അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതായി മമത. […]

India

‘ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് പ്രശ്നങ്ങളില്‍ ഇടപെടണം’; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി സമരമുഖത്തുള്ള ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ച് സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍. പശ്ചിമബംഗാള്‍ ജൂനിയര്‍ ഡോക്ടേഴ്‌സ് ഫ്രണ്ട് എഴുതിയ നാല് പേജുള്ള കത്തിന്‌റെ പകര്‍പ്പ് വൈസ്പ്രസിഡന്‌റ് ജഗ്ദീപ് ധന്‍കറിനും കേന്ദ്രമന്ത്രി […]

India

‘ജനങ്ങൾക്ക് വേണ്ടി ഞാൻ രാജിവയ്‌ക്കാം’; സർക്കാർ വിളിച്ച യോഗം സമരക്കാർ നിരസിച്ചതോടെ രാജിസന്നദ്ധതയറിയിച്ച് മമത ബാനർജി

ജനങ്ങൾക്ക് വേണ്ടി താൻ രാജിവയ്ക്കാൻ തയ്യാറാണെന്ന് മമത ബാനർജി. ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിഷേധക്കാർ പങ്കെടുക്കാതിരുന്നതിനെത്തുടർന്നാണ് രാജിസന്നദ്ധത അറിയിച്ചുകൊണ്ട് മമത രംഗത്തെത്തിയത്. യോഗം പൂർണമായും ലൈവ് സ്ട്രീം […]

India

അപരാജിത ബില്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിന് സമര്‍പ്പിച്ച് മമത സര്‍ക്കാര്‍

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ നല്‍കുന്ന അപരാജിത ബില്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിന് സമര്‍പ്പിച്ച് സര്‍ക്കാര്‍. ഗവര്‍ണര്‍ക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബില്ലിന്റെ പകര്‍പ്പ് അയച്ചു. ബില്ലിനൊപ്പം ടെക്‌നിക്കല്‍ റിപ്പോര്‍ട്ട് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സര്‍ക്കാരിനോട് […]

India

ബഹിഷ്‌കരണത്തിനില്ല; മമത ഡല്‍ഹിക്ക്; നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കും

കൊല്‍ക്കത്ത: നാളെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബജറ്റിലെ വിവേചനത്തിനെതിരെ പ്രതിഷേധം തുടരുമെന്നും ആവശ്യമെങ്കില്‍ യോഗത്തില്‍ നിന്ന് വാക്ക് ഔട്ട് നടത്തുമെന്നും മമത പറഞ്ഞു. കേന്ദ്ര ബജറ്റിലെ അവഗണനയ്ക്ക് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ട് […]

India

മമതയ്‌ക്കെതിരായ ബംഗാൾ ഗവർണറുടെ മാനനഷ്ടക്കേസ് ; കോടതി ഇന്ന് വാദം കേൾക്കും

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗവർണർ സി വി ആനന്ദബോസ് നൽകിയ മാനനഷ്ട പരാതിയിൽ കൊൽക്കത്ത ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഗവർണർക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്ന സമയത്തായിരുന്നു മമതയുടെ പരാമർശം ഉണ്ടായത്. രാജ്ഭവനിൽ നടക്കുന്ന കാര്യങ്ങൾകേട്ട് അങ്ങോട്ട് പോകാൻ ഭയമാണെന്ന് ചില സ്ത്രീകൾ തന്നോട് […]

India

വയനാട്ടിൽ മമതാ ബാനർജിയെത്തും; പ്രിയങ്കയുടെ പ്രചാരണത്തിനായി

ഡൽഹി: രാഹുൽ ​ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം ഒഴിഞ്ഞ സാഹചര്യത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് ബന്ധത്തിലുണ്ടായ വിള്ളല്‍ അവസാനിപ്പിച്ചേക്കും. ബംഗാളില്‍ കോണ്‍ഗ്രസ് തൃണമൂലിനെ വിട്ട് സിപിഐഎമ്മിനോടൊപ്പം ചേര്‍ന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതിനെ തുടര്‍ന്നാണ് ബന്ധത്തില്‍ ഇടര്‍ച്ച ഉണ്ടായത്. കോണ്‍ഗ്രസുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി വയനാട് […]

India

തിരഞ്ഞെടുപ്പ് അവലോകനം; യോഗം വിളിച്ച് ഇന്‍ഡ്യ മുന്നണി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ യോഗം വിളിച്ച് പ്രതിപക്ഷ സഖ്യം ഇന്‍ഡ്യ. ജൂണ്‍ ഒന്നിന് ചേരുന്ന യോഗത്തിലേക്ക് സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ടെന്നാണ് സൂചന. രാജ്യത്ത് ഏഴാം ഘട്ട വോട്ടെടുപ്പും ജൂണ്‍ ഒന്നിനാണ് നടക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രിംകോടതി അനുവദിച്ച ജാമ്യ കാലാവധി ജൂണ്‍ […]

India

പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട’; അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

ബംഗാൾ: ഇൻഡ്യ മുന്നണിയെ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിശ്വാസമില്ലെന്ന് പറഞ്ഞ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയെ തള്ളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന അധ്യക്ഷൻ തീരുമാനമെടുക്കേണ്ടെന്ന നിലപാടാണ് ഖാർഗെ വ്യക്തമാക്കിയത്. […]

India

പൗരത്വ നിയമ പ്രകാരം 14 പേർക്ക് കേന്ദ്രസർക്കാർ പൗരത്വം നൽകിയതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ബംഗാൾ: പൗരത്വ നിയമ പ്രകാരം 14 പേർക്ക് കേന്ദ്രസർക്കാർ പൗരത്വം നൽകിയതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടേത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വില കുറഞ്ഞ പദ്ധതിയാണെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പൗരത്വം നൽകിയ 14 പേരെയും വിദേശികളെന്ന് മുദ്ര കുത്തി ബിജെപി ജയിലിലടക്കുമെന്നും […]