District News

കോട്ടയം പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി

കോട്ടയം: പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിൻ ആണ് പിടിയിലായത്. മെഫൻടെർമിൻ സൾഫേറ്റ് ഇൻജെക്ഷന്റെ 300 പായ്ക്കറ്റുമായാണ് പ്രതിയെ പിടികൂടിയത്. ഹൃദയ ശസ്ത്രക്രിയ നടത്തുമ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ മരുന്ന്. കൊറിയർ സ്ഥാപനം വഴി ഓർഡർ ചെയ്താണ് […]

General

വിദേശ കമ്പനിയുടെ പേറ്റന്റ് ഇന്ന് അവസാനിക്കും; പ്രമേഹ മരുന്നിന്റെ വില ആറിലൊന്നായി കുറയും

ന്യൂഡല്‍ഹി: രാജ്യത്ത് പ്രമേഹ മരുന്നിന്റെ വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമേഹ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിച്ചു വരുന്ന ‘എംപാഗ്ലിഫ്‌ലോസിന്‍’ എന്ന മരുന്നിന്റെ വിലയാണ് കുറയുക. ഇപ്പോള്‍ ഒരു ഗുളികയ്ക്ക് 60 രൂപ വിലയുള്ള എംപാഗ്ലിഫ്‌ലോസിന്റെ ജനറിക് പതിപ്പ് 9 മുതല്‍ 14 രൂപ വരെ വിലയ്ക്കു ലഭിച്ചേക്കും എംപാഗ്ലിഫ്‌ലോസിനുമേല്‍ ജര്‍മന്‍ […]

Keralam

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിലച്ചിട്ട് നാല് ദിവസം; രോഗികൾ പ്രതിസന്ധിയിൽ

കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്ന് വിതരണം നിലച്ച് നാല് ദിവസം പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ അധികൃതർ. സൂപ്രണ്ടിനും മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചിട്ടില്ലെന്ന് വിതരണക്കാർ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം ഈ മാസം 10 മുതലാണ്, വിതരണക്കാർ അവസാനിപ്പിച്ചത്. നാളിതുവരെയായി […]

Keralam

80 കോടിയിലേറെ കുടിശ്ശിക; കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിർത്താൻ വിതരണക്കാർ

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിർത്താൻ വിതരണക്കാർ. ഈ മാസം പത്ത് മുതൽ മരുന്നും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യേണ്ടെന്നാണ് തീരുമാനം. മരുന്ന് വിതരണം ചെയ്ത വകയിൽ 80 കോടിയിലേറെ രൂപ കുടിശ്ശികയായ സാഹചര്യത്തിലാണ് നീക്കം. 10 മുതൽ മരുന്ന് വിതരണം നിർത്തുമെന്ന് വ്യക്തമാക്കി വിതരണക്കാർ സൂപ്രണ്ടിന് […]

No Picture
Health

ഇന്ത്യയിലെ ഡെങ്കിപ്പനി വാക്‌സിന്‍ നിര്‍മാണം നിര്‍ണായക ഘട്ടത്തില്‍

ഡെങ്കിപ്പനിക്കെതിരായ വാക്‌സിന്‍ നിര്‍മാണം നിര്‍ണായക ഘട്ടത്തിലേക്ക്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മരുന്ന് കമ്പനിയായ പനാസിയ ബയോടെക്കിനൊപ്പം ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന്‌റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഇന്നലെ ഇന്ത്യയില്‍ ആരംഭിച്ചു. ഡെങ്കിആള്‍ (DengiAll) എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ ആദ്യ ഡോസ് ഹരിയാനയിലെ റോഹ്തക്കില്‍ ഒരു വ്യക്തിക്ക് […]

Health

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം; രോഗികൾ ദുരിതത്തിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം. പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി അടച്ചു. മരുന്ന് ക്ഷാമം രൂക്ഷമായതോടെ ക്യാന്‍സര്‍ രോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. സ്വകാര്യ ഫാര്‍മസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നിര്‍ധന രോഗികള്‍. കുടിശ്ശിക തീർക്കാത്തതിനെത്തുടര്‍ന്ന് കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്ന പരിഹാരത്തിനായി കളക്ടർ […]

Health

കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ പുതിയ മരുന്ന്: വര്‍ഷത്തില്‍ രണ്ട് ഇന്‍ജക്ഷന്‍; പ്രതീക്ഷയോടെ ആരോഗ്യമേഖല

ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇന്ത്യയിൽ പുതിയ മരുന്ന്. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ചികിത്സ രീതി ഈ മാസം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാവാനുള്ള പ്രാഥമിക കാരണങ്ങളിൽ ഒന്നാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നില. പുതിയ ചികിത്സയിലൂടെ ഇത് മൂന്നോ […]