
ഏറ്റുമാനൂർ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
കോട്ടയം : കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ് കാണാതായത്. സംഭവം അറിഞ്ഞ ഉടൻ പോലീസും ഫയർ ഫോഴ്സും ചേർന്ന് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.