Keralam

വാടക-ബന്ധു വീടുകളിൽ കഴിയുന്ന മുണ്ടക്കൈ ഒരുൾപൊട്ടൽ ദുരന്തബാധിതർ സത്യവാങ്മൂലം നൽകണമെന്ന് സ‍ർക്കാർ

കൽപ്പറ്റ: വാടക-ബന്ധു വീടുകളിൽ കഴിയുന്ന മുണ്ടക്കൈ ഒരുൾപൊട്ടൽ ദുരന്തബാധിതർ സത്യവാങ്മൂലം നൽകണമെന്ന് സ‍ർക്കാർ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാർഡുകളിലുള്ളവരാണ് സത്യവാങ്മൂലം നൽകേണ്ടത്. വാടകയിനത്തിൽ സർക്കാരിൽ നിന്ന് അർഹമായ തുക ലഭിക്കാനാണ് സത്യവാങ്മൂലം. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെതാണ് അറിയിപ്പ്. ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള ഡിഎൻഎ പരിശോധനയിലൂടെ 36 പേരെ തിരിച്ചറിഞ്ഞു. […]