
‘മലയാള സാഹിത്യത്തിന് വെളിച്ചം പകര്‍ന്ന വിളക്കണഞ്ഞു’; എംടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സജി ചെറിയാൻ
തൃശൂർ : എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മലയാള സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തില്‍ വെളിച്ചം പകര്‍ന്ന് കത്തി ജ്വലിച്ച് കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഈ നഷ്‌ടം വാക്കുകള്‍ക്കതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംടി എന്ന രണ്ടക്ഷരം മലയാളത്തിന്‍റെ വികാരമാണ്. […]