Keralam

‘ചോദിക്കുന്നത് വലിയ തുക, എങ്ങനെ അത് കൊടുക്കാൻ കഴിയും; കേന്ദ്രം കൂടി ഇടപ്പെട്ട് പരിഹാരം കാണണം’; മന്ത്രി വി ശിവൻകുട്ടി

ആശാ വർക്കേഴ്സ് ചോദിക്കുന്നത് വലിയ തുകയെന്നും വേതനം കൂട്ടാൻ നിലവിലെ സാഹചര്യതിൽ കഴിയില്ലെന്നും തൊഴിൽമന്ത്രി വി ശിവൻകുട്ടി. കേന്ദ്രം കൂടി ഇടപ്പെട്ട് പരിഹാരം കാണണം. തൊഴിൽമന്ത്രിയായ തനിക്ക് ആശാ വർക്കേഴ്സ് ഒരു കത്ത് പോലും നൽകിയിട്ടില്ല. അപ്പോൾ തന്നെ ദുഷ്ടലാക്ക് മനസിലാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു. നയപരമായ തീരുമാനവും […]

Keralam

ഹയര്‍സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷരതെറ്റുകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

ഹയര്‍സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷര തെറ്റുകളില്‍ അന്വേഷണം. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. മലയാളം ചോദ്യപേപ്പറാന്ന് പിന്നാലെ പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ 14 ഉം, പ്ലസ് ടു കെമിസ്ട്രി ചോദ്യപേപ്പറില്‍ 6 അക്ഷരത്തെറ്റുകളാണ് കണ്ടെത്തിയത്.  ഹയര്‍സെക്കന്‍ഡറി നാല് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലായിരുന്ന അക്ഷരതെറ്റുകള്‍ കടന്നു കൂടിയത്. പ്ലസ് […]

Keralam

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം, കുട, കുടിവെള്ളം എന്നിവ നൽകണം; നിർദേശവുമായി തൊഴിൽ വകുപ്പ്

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കാൻ കുട, കുടി വെള്ളം എന്നിവ നൽകണമെന്നാണ് നിർദേശം. നിർദേശം പാലിക്കുന്നുണ്ടെന്ന് ജില്ല ലേബർ ഓഫീസർ ഉറപ്പുവരുത്തണം. പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. […]

Keralam

‘റാഗിങ് തടയാൻ സർക്കാർ ഇടപെടും; സബ്ജറ്റ് മിനിമം ഈ വർഷം മുതൽ’; മന്ത്രി വി ശിവൻകുട്ടി

വിദ്യാലയങ്ങളിലെ റാഗിങ് തടയാൻ സർക്കാർ ഇടപെടുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ അച്ചടക്ക സമിതി കാര്യക്ഷമമാക്കും. അതിനായി പഠനം നടത്തുമെന്നും വി ശിവൻകുട്ടി പറഞ്ഞു. റാഗിംഗ് വിരുദ്ധ സമിതി കൊണ്ടുവരുമെന്നും ഇതിന് ഉന്നത പഠനം നടത്താൻ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ സമഗ്ര ശിക്ഷാ അഭിയാൻ വഴിയുള്ള […]

Keralam

‘ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ എന്‍ഒസി ഹാജരാക്കിയിട്ടില്ല; റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍നടപടി’ ; വി ശിവന്‍കുട്ടി

റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 15കാരന്‍ പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ എന്‍ഒസി ഹാജരാക്കിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളിന് എന്‍ഒസി ഇല്ലെന്നാണ് മനസിലാക്കുന്നതെന്നും ഇന്ന് വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍നടപടിയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കോഴ്‌സ് ആയാലും ആര് […]

Keralam

തിരുവാണിയൂരിലെ സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

എറണാകുളം തിരുവാണിയൂർ ഗ്ലോബൽ സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യവും പരിഗണിക്കും. സ്കൂളിൽ വെച്ച് വിദ്യാർത്ഥി ക്രൂരമായ പീഡനങ്ങൾക്ക് […]

Keralam

കായിക മേളയിലെ പ്രതിഷേധം; വിലക്ക് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകമെന്ന് മന്ത്രി വി ശിവൻകുട്ടി

കായികമേളയിൽ രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാർബേസിൽ സ്‌കൂളിന്റെയും വിലക്കാണ് പിൻവലിച്ചത്. ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് സ്കൂളുകൾ കത്ത് നൽകിയിരുന്നു. മേലിൽ […]

District News

കോട്ടയം പാലായിൽ വിദ്യാർത്ഥിയെ ഉപദ്രവിച്ച സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

കോട്ടയം പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഉപദ്രവിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് (അക്കാദമിക്) മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കുകയും ഉപദ്രവിക്കുകയും പിന്നീട് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും […]

Keralam

മടവൂർ അപകടം; അന്വേഷണം നടത്തി ഉത്തരവ് സമർപ്പിക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശം

തിരുവനന്തപുരം മടവൂരിൽ സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവ് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. കൃഷ്ണേന്ദുവിന്റെ വിയോഗം അതീവ ദുഃഖകരമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ […]

Keralam

ചെങ്കൽ സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവം; റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം ചെങ്കൽ ഗവൺമെന്റ് യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് സ്കൂളിൽ വച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ, അറ്റകുറ്റപണികൾ നടത്തുന്ന കാര്യങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ […]