
ജി20 മോദിയുടെ നേട്ടം; തിരഞ്ഞെടുപ്പുകളിൽ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ബിജെപി
ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയെ പ്രധാനമന്ത്രിയുടെ നേട്ടമാക്കി തിരഞ്ഞെടുപ്പുകളിൽ അവതരിപ്പിക്കാനൊരുങ്ങി ബിജെപി. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലായിരിക്കും പ്രധാന പ്രചാരണ വിഷയമായി ജി20 ഉയർത്തുക. മോദിയുടെ നേതൃത്വത്തിന്റെ ഫലമായാണ് ഉച്ചകോടി വിജയകരമായി പൂർത്തീകരിക്കാനായതെന്നാണ് ബിജെപി അവകാശവാദം. രാജ്യാന്തര തലത്തിൽ ഇന്ത്യയെ അവതരിപ്പിക്കാനുള്ള അവസരമാണ് ഉച്ചകോടിയെന്ന് പ്രധാനമന്ത്രി തന്നെ നേരത്തെ പരാമർശിച്ചിരുന്നു. […]