Entertainment

സന്ദീപ് ബാലകൃഷ്ണനായി മോഹന്‍ ലാല്‍; സത്യന്‍ അന്തിക്കാട് ചിത്രം ‘ഹൃദയപൂര്‍വ്വം’ ആരംഭിച്ചു

പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്‌ളാവില്‍ തികച്ചും ലളിതമായ ചടങ്ങില്‍ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ചേര്‍ന്ന് ആദ്യ ഭദ്രദീപം […]

Keralam

‘അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ നിന്നൊക്കെ എന്റെ എം.ടി സാര്‍ പോയല്ലോ’; കുറിപ്പുമായി മോഹന്‍ലാല്‍

എംടിയുടെ വിയോഗത്തില്‍ ഹൃദയ വേദന പങ്കുവച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് തന്റെ മനസിലെന്ന് മലയാളത്തിന്റെ മഹാനടന്‍ കുറിച്ചു. ആര്‍ത്തിയോടെ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന്, അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ […]

Movies

44 വർഷത്തെ സിനിമ ജീവിതം; ഇനി സംവിധായകൻ, കച്ചമുറുക്കി ഡയറക്ടർ മോഹൻലാൽ

ആദ്യം പ്രതിനായകനായും പിന്നീട് നായകനായും മലയാളികളെ ത്രസിപ്പിച്ച മോഹൻലാൽ സംവിധായകൻ ആയെത്തുമ്പോൾ എങ്ങനെയുണ്ടെന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കഴിഞ്ഞ നാല്പത്തി നാല് വർഷമായി മലയാള സിനിമയിൽ മുന്നിൽ നിൽക്കുന്ന ആളാണ് മോഹൻലാൽ.  ഇത്രയും കാലത്തെ അഭിനയ ജീവിതത്തിൽ നിന്നും ഉൾക്കൊണ്ടു കൊണ്ടുള്ള ഓരോ കാര്യങ്ങളുമായാണ് അദ്ദേഹം […]

Movies

മോഹന്‍ലാലിന് അസൗകര്യം ; എഎംഎംഎ ഓണ്‍ലൈന്‍ യോഗം മാറ്റിവെച്ചു

കൊച്ചി : വിവാദങ്ങള്‍ക്കിടെ വിളിച്ച എഎംഎംഎയുടെ താത്ക്കാലിക യോഗം മാറ്റിവെച്ചു. രാജിവെച്ച പ്രസിഡന്റ് മോഹന്‍ലാലിന്റെ അസൗകര്യത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ആയി ചേരാനിരുന്ന യോഗമാണ് മാറ്റിവെച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും. ഭരണസമിതി പിരിച്ച് വിട്ട് മൂന്ന് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം […]

Keralam

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്നും സിനിമ മേഖലയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമെന്നും മോഹന്‍ലാല്‍

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്നും സിനിമ മേഖലയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമെന്നും മോഹന്‍ലാല്‍. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണ് മോഹൻലാൽ പ്രതികരിക്കുന്നത്. ഹേമക്കമ്മിറ്റിയില്‍ പറയുന്ന കാര്യങ്ങള്‍ സിനിമ മേഖലയിലെ എല്ലാ വിഭാഗങ്ങളേയും ബാധിക്കുന്നതാണ്. അതിനാല്‍, […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ ആരോപങ്ങളിൽ മോഹൻലാൽ ഇന്ന് ആദ്യമായി പ്രതികരിച്ചേക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ ആരോപങ്ങളിൽ മോഹൻലാൽ ഇന്ന് ആദ്യമായി പ്രതികരിച്ചേക്കും. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12മണിക്ക് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണും എന്നാണ് കെസിഎ അറിയിപ്പ്. അമ്മ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍വരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് […]

Movies

അമ്മ നേതൃത്വത്തിൽ ഇരുന്നപ്പോൾ ഉണ്ടായ വിവാദങ്ങൾ മനസ് വേദനിപ്പിച്ചുവെന്ന് മോഹൻലാൽ

അമ്മ  നേതൃത്വത്തിൽ ഇരുന്നപ്പോൾ ഉണ്ടായ വിവാദങ്ങൾ മനസ് വേദനിപ്പിച്ചുവെന്ന് നടൻ മോഹൻലാൽ. എല്ലാവർക്കും നന്ദി, പുതിയ നേതൃത്വം ഉണ്ടാകുമെന്ന് ശുഭപ്രതീക്ഷ. വിമർശിച്ചതിനും തിരുത്തിയതിനും നന്ദി. ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നുവെന്നാണ് അമ്മ പ്രസിഡന്റ് മോഹൻലാൽ അറിയിച്ചത്. ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മറ്റ് കാര്യങ്ങൾക്കുമായി നിലവിലുള്ള ഭരണ സമിതി […]

Movies

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ കൂട്ടരാജി ; ഭരണസമിതി പിരിച്ചുവിട്ടു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. അമ്മ ഭരണ സമിതി രാജിവച്ചതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം പതിനേഴ് അംഗങ്ങളും രാജി വച്ചു. ഇന്ന് ചേരാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചിരുന്നെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി യോഗം ചേര്‍ന്നതിന് […]

Movies

മലയാളത്തിലെ ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴിന്റെ റീ റിലീസിന് ബോക്സ് ഓഫീസിൽ മികച്ച വരവേൽപ്പ്

മലയാളത്തിലെ ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴിന്റെ റീ റിലീസിന് ബോക്സ് ഓഫീസിൽ മികച്ച വരവേൽപ്പ്. ആഗസ്റ്റ് 17ന് ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 1.10 കോടിയാണ് മണിച്ചിത്രത്താഴ് രണ്ട് ദിവസം കൊണ്ട് കേരളത്തിൽ […]

Movies

17 ദിവസങ്ങൾക്കുള്ളിൽ 5.2 കോടി രൂപ ; റെക്കോഡ് കളക്ഷനുമായി ‘ദേവദൂതൻ’

24 വർഷങ്ങൾക്കുശേഷം 4-കെ ദൃശ്യമികവോടെ ദേവദൂതൻ വീണ്ടുമെത്തിയപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. റീമാസ്റ്ററും റീ എഡിറ്റും കഴിഞ്ഞ് തീയറ്ററിലെത്തിയ ചിത്രം 17 ദിവസങ്ങൾക്കുള്ളിൽ 5.2 കോടി രൂപ നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു. 2000- ത്തിലെ ക്രിസ്മസ് റിലീസായി പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബി മലയിൽ […]