District News

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; കോട്ടയത്ത് 64കാരന് 18 വർഷം തടവ്, 90,000 രൂപ പിഴ

കോട്ടയം: കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ വയോധികനു 18 വർഷം തടവ്. കൂത്രപ്പള്ളി സ്വദേശി ജോർജ് വർഗീസ് (64) നെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. തടവിനൊപ്പം 90,000 രൂപ പിഴയും ഒടുക്കണം. 2022ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനു വേണ്ടി പിഎസ് മനോജാണ് ഹാജരായത്.