സിനിമ ഇഷ്ടപ്പെടാതെ തിയറ്ററിൽ നിന്ന് ഇറങ്ങിയോ? വിഷമിക്കേണ്ട, കാണാത്ത ഭാഗത്തിന്റെ പൈസ തിരികെ കിട്ടും! ‘ഫ്ലെക്സി ഷോ’യുമായി പിവിആർ
ന്യൂഡൽഹി: സിനിമ കണ്ട് ഇഷ്ടപ്പെട്ടാതെ തിയറ്ററിൽ നിന്ന് ഇടയ്ക്ക് ഇറങ്ങിപ്പോയാൽ ടിക്കറ്റ് കാശ് നഷ്ടമാകുമെന്ന വിഷമം ഇനി വേണ്ട. സിനിമ കാണാൻ തിയറ്ററിലിരിക്കുന്ന സമയത്തിനു മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംവിധാനം അവതരിപ്പിച്ച് പിവിആർ ഐനോക്സ്. ‘ഫ്ലെക്സി ഷോ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ പ്രേക്ഷകൻ തിയറ്ററിൽ ഇരിക്കുന്ന […]