Keralam

‘മുനമ്പത്തെ കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും; ആരെയും ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ല’ ; മുഖ്യമന്ത്രി

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിയമപരമായ നിലപാട് മാത്രമെ സര്‍ക്കാര്‍ സ്വീകരിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിഷയമായി പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. […]

Keralam

മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് മുന്‍ഭൂഉടമ സിദ്ദിഖ് സേഠിന്റെ കുടുംബം

മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് മുന്‍ഭൂഉടമ സിദ്ദിഖ് സേഠിന്റെ കുടുംബം. വഖഫായാണ് ഭൂമി നല്‍കിയതെന്നാണ് ഉടമ പറയുന്നത്. മുനമ്പം കേസില്‍ സിദ്ദിഖ് സേഠിന്റെ കുടുംബം കക്ഷി ചേരും. കേസ് പരിഗണിക്കുന്നത് വഖഫ് ട്രിബ്യൂണല്‍ അടുത്ത മാസം ആറിലേക്ക് മാറ്റി. മുനമ്പത്തേക്ക് വഖഫ് ഭൂമിയല്ലെന്നാണ് ഫറൂഖ് കോളജ് മാനേജ്‌മെന്റിന്റെ വാദം. സര്‍ക്കാരും […]

Keralam

മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണമെന്നും ഭരണകുടങ്ങള്‍ നീതിയിലധിഷ്ഠിതമായി ഈ പ്രശ്‌നത്തെ സമീപിക്കമെന്നും കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച പ്രതിഷേധ നീതിജ്വാലയും പ്രാര്‍ഥനാ സായാഹ്നവും ഉദ്ഘാടനം  ചെയ്തു പ്രസംഗിക്കുകയായിരുന്നു […]

Keralam

മുനമ്പം വഖഫ് ഭൂമി തർക്കം; സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എൻഡിപിയുടെ മനുഷ്യച്ചങ്ങല

മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എസ്എൻഡിപി യോഗത്തിന്റെ എസ് എൻ ഡി പി യോഗത്തിന്റെ മനുഷ്യച്ചങ്ങലക്ക് തുടങ്ങി. ചെറായി ബീച്ച് മുതൽ മുനമ്പത്തെ സമര പന്തൽ വരെയാണ് എസ്എൻ‌ഡിപി മനുഷ്യച്ചങ്ങല. എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് മനുഷ്യച്ചങ്ങലയുടെ ഭാഗമായിരിക്കുന്നത്. മുനമ്പം […]

Keralam

മുനമ്പം പ്രശ്‌നം നീണ്ടുപോയാല്‍ കേരളത്തിന് വലിയ വില കൊടുക്കേണ്ടി വരും; സാദിഖലി തങ്ങള്‍ ബിഷപ്പുമാരെ കാണുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ രമ്യമായ പരിഹാരം ഉണ്ടാക്കണമെന്നതാണ് മുസ്ലിം ലീഗിന്റെ നിലപാടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുനമ്പത്തു താമസിക്കുന്നവരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സാങ്കേതികത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാട് ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. സാദിഖലി തങ്ങള്‍ അഭിവന്ദ്യരായ ബിഷപ്പുമാരുമായി ചര്‍ച്ച നടത്തുന്നതിന് ആലോചിക്കുന്നുണ്ടെന്ന് […]

Keralam

മുനമ്പം ഭൂപ്രശ്‌നം; ബിഷപ് ഡോ. പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുനമ്പം: മുനമ്പം ഭൂപ്രശ്‌നത്തില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുനമ്പം- കടപ്പുറം  ഭൂസംരക്ഷണ സമിതി എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച നടത്തി. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും  ഉപതിര ഞ്ഞെടു പ്പുകള്‍ക്കു ശേഷം ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ഇതു സംബന്ധിച്ച് […]

Keralam

‘മതമേലധ്യക്ഷന്മാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിന്റെ ഭാഷയല്ല’; മുനമ്പം ഭൂപ്രശ്നത്തിൽ വിമർശിച്ച് ബിനോയ് വിശ്വം

മുനമ്പം ഭൂമി പ്രശ്നത്തിൽ ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതമേലധ്യക്ഷന്മാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിന്റെ ഭാഷയല്ലെന്നും അവർ ചെയ്യുന്നത് അവർ അറിയുന്നില്ലെന്നും ബിനോയ് വിശ്വം  പറഞ്ഞു. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാലക്കാട്ടെ ബിജെപി […]

Keralam

മുനമ്പം ഭൂമി വിഷയം; ‘നടപടി നിയമപ്രകാരം; ആരെയും കുടിയോഴിപ്പിക്കാൻ ശ്രമിക്കുന്നില്ല’; വഖഫ് ബോർഡ് ചെയർമാൻ

മുനമ്പം ഭൂമി വിഷയത്തിൽ പ്രതികരിച്ച് വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ. വഖഫ് ബോർഡ് നിയമപ്രകാരമുള്ള കാര്യങ്ങൾ മാത്രമേ ചെയുന്നുള്ളൂ. ആരെയും കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു. 12 പേർക്ക് മാത്രമേ നോട്ടീസ് അയച്ചിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ഇതുവരെ എടുത്ത തീരുമാനങ്ങൾ, രേഖകൾ ഇതെല്ലം മുഖ്യമന്ത്രി […]