Keralam

മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ വയനാടിന് മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ചു ; മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമിക്കും

വയനാടിന് മൂന്ന് കോടിയുടെ സഹായം നൽകുമെന്ന് മോഹൻലാൽ. നടന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് മൂന്ന് കോടിയുടെ പദ്ധതികൾ വയനാട്ടിൽ നടപ്പിലാക്കുക. മുണ്ടക്കൈ എൽ പി സ്കൂളും ഫൗണ്ടേഷൻ പുനർനിർമിക്കും. ഇന്ന് രാവിലെ വയനാട്ടിൽ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് […]