മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പത് സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. മൂന്നരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.അതേസമയം, ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി. കൃഷി, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്. […]