Keralam

ദുരന്തഭൂമിയിൽ പതിനൊന്നാം നാൾ: ഇന്ന് ജനകീയ തിരച്ചിൽ, ക്യാമ്പിലുള്ളവരും കാണാതായവരുടെ ബന്ധുക്കളും ഉൾപ്പടെ പങ്കാളികളാകും

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി പതിനൊന്നാം ദിവസമായ ഇന്നും തിരച്ചിൽ തുടരും. ഇന്ന് ജനകീയ തിരച്ചിൽ ആണ് നടത്തുക. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെയും കാണാതായവരുടെ ബന്ധുക്കളെയും ഉൾപ്പെടുത്തി തിരച്ചിൽ നടത്തും. പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽ നിന്ന് കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന […]

Keralam

വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി നൽകി പ്രഭാസ്

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി നടൻ പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ താരം സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. വയനാട് ദുരന്തത്തിൽ ഖേദം പ്രകടിപ്പിച്ച പ്രഭാസ് കേരളത്തിൽനിന്നു […]

Keralam

വയനാട് ദുരന്തം: ദുരന്തമേഖലയിൽ നിലവിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് തെർമല്‍ ഇമേജിംഗ് പരിശോധനയിൽ കണ്ടെത്തൽ

രാജ്യത്തിന്റെയാകെ ദുഃഖമായി മാറിയ വയനാട് മുണ്ടക്കൈ ദുരന്തമേഖലയിൽ നിലവിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തല്‍. മുണ്ടക്കൈ,പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെർമല്‍ ഇമേജിംഗ് പരിശോധനയിലാണ് സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിരിക്കുന്നത്. ദുരന്തമേഖലയിൽ നിന്ന് ജീവനുള്ള എല്ലാവരേയും രക്ഷിച്ചെന്ന സൈന്യത്തിന്റേയും സർക്കാരിന്റെയും പ്രതികരണം ശരിവയ്ക്കും വിധത്തിലാണ് കണ്ടെത്തൽ. കൊച്ചിയിലെ ഏജന്‍സിയാണ് […]

Keralam

ശാസ്ത്രജ്ഞർ ഫീൽഡ് വിസിറ്റിനായി മേപ്പാടി സ‌ന്ദർശിക്കരുത്, അഭിപ്രായങ്ങൾ മാധ്യമങ്ങളോട് പങ്കുവയ്ക്കരുത്: സർക്കാർ ഉത്തരവ്

കേരളത്തിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ മേപ്പാടി സന്ദർശിക്കരുതെന്ന് ദുരന്തനിവാരണ അതോറിറ്റി. ശാസ്ത്ര സമൂഹം, അഭിപ്രായങ്ങളും പഠന റിപ്പോർട്ടുകളും മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്ന് ഉത്തരവിൽ പറയുന്നു. മേപ്പാടിയിൽ പഠനം നടത്തണമെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം. ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് […]

Keralam

എന്റെ പിതാവ് മരിച്ചപ്പോൾ തോന്നിയതെന്തോ അതിപ്പോൾ തോന്നുന്നു, ഇവിടെ കുട്ടികൾക്ക് പിതാവിനെ മാത്രമല്ല, മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ടു: രാഹുൽ ​ഗാന്ധി

വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമെന്ന് രാഹുൽ ​ഗാന്ധി. തന്റെ പിതാവ് മരിച്ചപ്പോൾ തനിക്ക് തോന്നിയ അതേ വികാരമാണ് ഇപ്പോൾ തോന്നുന്നതെന്നും വയനാട്ടിലെ കുട്ടികൾക്ക് പലർക്കും പിതാവിനെ മാത്രമല്ല, അവരുടെ മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ടുവെന്നും അവരുടെ വേദന വളരെ വലുതാണെന്നും രാഹുൽ ​ഗാന്ധി വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത് തന്നെ […]

No Picture
Keralam

കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും, സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അത് ലഭ്യമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, […]

Keralam

നടുക്കുന്ന ദുരന്തം; വയനാട്ടിൽ ഉരുൾപൊട്ടലിൽ 113 മരണം

കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് ചൂരൽമല. ഉരുൾപൊട്ടലിൽ മരണസംഖ്യ മരണം 113 ആയി. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 41 പേരെ തിരിച്ചറിഞ്ഞു. 22 പുരുഷൻമാരും 19 സ്ത്രീകളും മരിച്ചു. നിലമ്പൂരിൽ 33 മൃതദേഹങ്ങളും, 19 ശരീരഭാഗങ്ങളും വിംസിൽ 11 മൃതദേഹങ്ങളും ബത്തേരി […]

Keralam

ശേഷിച്ചത് പാറക്കല്ലും ചെളിയും മാത്രം, ദുരന്തഭൂമിയായി മുണ്ടക്കൈ; മരണം 60; നിരവധി പേര്‍ മണ്ണിനടിയിലെന്ന് സംശയം

കല്‍പ്പറ്റ: വയനാടിനെ പിടിച്ചുലച്ച ഉരുള്‍പൊട്ടലില്‍ മരണം 60 ആയി ഉയര്‍ന്നു. നിരവധി പേരെ കാണാതായി. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തുണ്ട്. വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല […]