Keralam

മൂന്നാറിലെ ജനവാസ മേഖലകളിൽ ക്യഷി നശിപ്പിച്ച് കാട്ടാനയും കാട്ടുപോത്തും

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലകളിൽ ക്യഷി നശിപ്പിച്ച് കാട്ടാനയും കാട്ടുപോത്തും. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്ത് ആക്രമണം നടത്തിയത്. ചിറ്റുവാരെ സൗത്ത് ഡിവിഷനിലാണ് കാട്ടാന എത്തിയത്. എസ്റ്റേറ്റിലെത്തിയ കാട്ടുപോത്ത് പ്രദേശത്ത് നാശനഷ്ടം ഉണ്ടാക്കിയതായി നാട്ടുകാർ പറയുന്നു. മൂന്നാർ ചിറ്റുവാരെ സൗത്ത് ഡിവിഷനിലെത്തിയ കാട്ടാന പടയപ്പ പ്രദേശത്ത് തുടരുകയാണ്. പടയപ്പ […]

Travel and Tourism

മൂന്നാറിലും വാഗമണിലും പാഞ്ചാലിമേട്ടിലും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ മൂന്നാറും വാഗമണും പാഞ്ചാലിമേടും ഉള്‍പ്പെടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അരുവിക്കുഴി ടൂറിസം സെന്റര്‍, മൂന്നാര്‍ പാര്‍ക്ക്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വാഗമണ്‍ സാഹസിക പാര്‍ക്ക്, മൊട്ടക്കുന്ന്, […]

Travel and Tourism

ഒരിക്കല്‍ കണ്ടാല്‍ മനം കവരും, പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട മൂന്നാറിലെ ഈ സ്ഥലങ്ങള്‍ കാണാന്‍ മറക്കരുത്

ദക്ഷിണേന്ത്യയിലെ മനോഹരമായ സ്ഥലമാണ് മൂന്നാര്‍. കേരളത്തിന്റെ പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്, തേയിലത്തോട്ടങ്ങള്‍ ഉള്‍പ്പെടെ പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട മൂന്നാറിനെ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. മൂന്നാറിന് അടുത്ത് വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ തുടങ്ങി നിരവധി ആകര്‍ഷണീയമായ സ്ഥലങ്ങളും ഉണ്ട്. 1. മാട്ടുപ്പെട്ടി […]

Keralam

മൂന്നാറിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി

കോതമംഗലം : മുന്നാറിന് സമീപം മാങ്കുളം ലക്ഷ്മി വിരിപാറയിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി. തോട്ടം മേഖലയാണ് മൂന്നാര്‍ ലക്ഷ്മി വിരിപാറ മേഖല. തേയില തോട്ടങ്ങളില്‍ തൊഴിലെടുക്കുന്ന കുടുംബങ്ങളാണ് ഇവിടെ അധികം. ഈ പ്രദേശത്താണ് ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുള്ളത്. പ്രദേശവാസികളാണ് പുലിയെ കണ്ടത്. പുലിയുടെ ദൃശ്യങ്ങള്‍ ഇവര്‍ […]

Keralam

മൂന്നാർ ഭൂമികയ്യേറ്റം:ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും കോടതിയലക്ഷ്യം നടത്തിയെന്ന് അമിക്കസ് ക്യൂറി

ഇടുക്കി: മൂന്നാർ ഭൂമി കയ്യേറ്റത്തില്‍ ഇടുക്കി ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും കോടതിയലക്ഷ്യം നടത്തിയെന്ന് അമിക്കസ് ക്യൂറി. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് പണിത കെട്ടിടത്തിന് എന്‍ഒസി ആവശ്യമില്ലെന്ന് കളക്ടർ കത്ത് നൽകിയെന്നും കെട്ടിടം നിൽക്കുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു എന്ന കാര്യം കത്തിൽ മറച്ചുവെച്ചുവെന്നും അമിക്കസ് ക്യൂറി പറഞ്ഞു. […]

Keralam

വട്ടവടയിൽ കാട്ടുനായയുടെ ആക്രമണത്തിൽ 40 ആടുകൾ ചത്തു

മൂന്നാർ: വട്ടവട ചിലന്തിയാറിൽ കാട്ടുനായയുടെ ആക്രമണത്തിൽ 40 ആടുകൾ ചത്തു. ചിലന്തിയാർ സ്വദേശി കനകരാജിൻ്റെ ആടുക ളാണ് ചത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ആടുകളെ മേയാൻ വിട്ടപ്പോൾ കാട്ടുനായ്ക്കൾ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണമുണ്ടായതോടെ ആടുകൾ ചിതറിയോടി. ആടുകളുടെ ജഡം പിന്നീടു പ്രദേശവാസികൾ നടത്തിയ തെരച്ചിലിൽ കണ്ടെത്തി. വനപാലകരും […]

Keralam

മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ വീണ്ടും പടയപ്പ

മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ വീണ്ടുമെത്തി പടയപ്പ. പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ആന ഭക്ഷിക്കുന്നത് തുടർക്കഥയാകുന്നു. അതിരപ്പള്ളി വെറ്റിലപ്പാറയിൽ പെട്രോൾ പമ്പിന് സമീപം ഇറങ്ങിയ കാട്ടാന ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി.ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പടയപ്പ കല്ലാർ മാലിന്യ പ്ലാന്റിൽ എത്തുന്നത്. മൂന്നാറിൽ നിന്ന് ശേഖരിക്കുന്ന […]

Keralam

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം അല്‍പം മുമ്പാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. കാറിന്റെ മുകൾ ഭാഗവും സൈഡിലെ ഗ്ലാസുകളും പൊട്ടിച്ചു. വനവകുപ്പ് സംഘം പ്രദേശത്ത് എത്തി. ആനയെ തുരത്തനുള്ള നടപടികൾ […]

Travel and Tourism

മൂന്നാറിൻ്റെ കുളിരുതേടിയെത്തുന്ന സഞ്ചരികൾക്ക് കാഴ്ചയുടെ വസന്തം ഒരുക്കി നീല വാകകൾ

മൂന്നാർ : മൂന്നാറിൻ്റെ കുളിരുതേടിയെത്തുന്ന സഞ്ചരികൾക്ക് കാഴ്ചയുടെ നീല വസന്തം തീർക്കുകയാണ് നീല വാക. പച്ചവിരിച്ചുകിടക്കുന്ന തേയിലക്കാടുകൾക്കിയിൽ നിലവസന്തം തീർക്കുന്ന വാക പൂക്കൾ ഏതൊരു സഞ്ചാരിയുടെയും മനം കവരും. ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇത് നട്ടുപിടിപ്പിച്ചത്. മൂന്നാറിൻ്റെ തേയില മലനിരകളിൽ നീലവസന്തം വിരിച്ച് നിൽക്കുന്ന […]

Keralam

ഇരവികുളം ദേശീയോദ്യാനം; രാജമല ഇന്ന് തുറക്കും

മൂന്നാർ: വരയാടുകളുടെ പ്രജനന കാലത്തെത്തുടർന്ന് രണ്ട് മാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾപ്പെട്ട രാജമല ഇന്ന് തിങ്കളാഴ്ച തുറക്കും. ഇരവികുളത്ത് ഇതുവരെ 110ലധികം വരയാടിൻകുഞ്ഞുങ്ങൾ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. തുടർന്ന് രാജമലയിൽ പ്രവേശനം നിരോധിച്ചു. ഏപ്രിൽ അവസാനം വരയാടുകളുടെ കണക്കെടുപ്പ് […]