Keralam

എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി പാരമ്പര്യ ബന്ധം ഉള്ളത് ഇടതുപക്ഷത്തിന്’; പി കെ കുഞ്ഞാലിക്കുട്ടി

എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി ആരോപണം ഉന്നയിക്കുമ്പോൾ ഇടതുപക്ഷം അവരുടെ അവസ്ഥ ആലോചിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരെ വിമർശനം ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ. ലീഗ് വർഗീയമെന്ന് ആർക്കും പറയാനാകില്ല. വർഗീയതയോട് ഒരിക്കലും ലീഗ് സന്ധി ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് […]

Keralam

മുഖ്യമന്ത്രിയെ വിമർശിച്ചാൽ പാണക്കാട് സാദിഖ് അലി തങ്ങളെ അതേ നാണയത്തിൽ വിമർശിക്കും; കെ ടി ജലീൽ എംഎൽഎ

മുഖ്യമന്ത്രിയേയും എതിർ രാഷ്ട്രീയ പാർട്ടികളെയും പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വിമർശിച്ചാൽ അതേ നാണത്തിൽ തങ്ങളെയും മുസ്ലിംലീഗിനെയും വിമർശിക്കുമെന്ന് കെ ടി ജലീൽ എംഎൽഎ. വിമർശിക്കരുത് എന്ന് നിർബന്ധം ഉണ്ടെങ്കിൽ വിമർശനം ക്ഷണിച്ചു വരുത്തുന്ന പ്രസ്താവനയിൽ നിന്നും രാഷ്ട്രീയ പ്രചാരണത്തിൽ നിന്നും സാദിഖ് അലി തങ്ങൾ മാറി നിൽക്കണം. […]

Keralam

വിഷം തുപ്പുന്ന പ്രസംഗം നടത്തിയ വ്യക്തിക്ക് വിശുദ്ധിയുടെ സർട്ടിഫിക്കറ്റ് കൊടുക്കുന്നു; മുസ്ലിം ലീഗിന് വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനത്തിൽ മുസ്ലിം ലീഗിന് വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. സന്ദർശനം മുസ്ലീം ലീഗിന് ഒഴിവാക്കാമായിരുന്നു. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപി ശ്രമങ്ങൾക്ക് സഹായകരമാണ് പാണക്കാട്ടെ സന്ദർശനമെന്ന് മന്ത്രി വ്യക്തമാക്കി. ആർഎസ്എസിന്റെ ദീർഘകാല അജണ്ടകൾക്ക് സഹായകമാകുന്നതാണ് പണിയാണ് ലീഗ് എടുക്കുന്നത്. വിഷം തുപ്പുന്ന […]

Keralam

‘മുസ്ലിം ലീഗിൽ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നു’; വിമർശിച്ച് മന്ത്രി സജി ചെറിയാൻ

ലീഗിനെതിരെ ആഞ്ഞടിച്ച് സജി ചെറിയാൻ. മുസ്ലിം ലീഗിൽ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നുവെന്നും നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനകത്ത് തിരുത്തൽ പ്രക്രിയ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അപമാനിച്ചിട്ടില്ല. ലീഗിന്റെ സംസ്ഥാന അധ്യക്ഷനെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. ലീഗിന്റെ ഇപ്പോഴത്തെ […]

Keralam

‘സാദിഖലി തങ്ങളെ രാഷ്ട്രീയമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്; ചിലര്‍ അത് വര്‍ഗീയ അജണ്ടയ്ക്കായി ഉപയോഗിക്കുന്നു’: എം വി ഗോവിന്ദന്‍

സാദിഖലി തങ്ങളെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് ലീഗ് നേതൃത്വം മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനമാക്കുയുള്ള വിശദീകരണമാണ് നല്‍കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റ് ആണ് എന്നര്‍ത്ഥം. അദ്ദേഹത്തെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ പാടില്ല […]

Keralam

പതിറ്റാണ്ടുകളായി താമസിക്കുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടരുത്; സര്‍ക്കാരിന്റെ ഏത് നടപടിയോടും മുസ്ലീം സംഘടനകള്‍ സഹകരിക്കും; മുനമ്പം വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുനമ്പത്ത് ഭൂമി പ്രശ്‌നം അനുഭവിക്കുന്നവരുടെ പരിരക്ഷ ഉറപ്പാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതുനടപടിയോടും മുസ്ലീം സംഘടനകള്‍ സഹകരിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മെല്ലപ്പോക്ക് വര്‍ഗീയ പ്രചാരണത്തിന് കാരണമാകും. ഒരു ദിവസം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നത്തിന് എന്തിനാണ് ഒരു വര്‍ഷമെടുക്കുന്നതെന്നും […]

Keralam

ജുമാ മസ്ജിദ് ഖാസിയായി സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു

അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചുമതലയേറ്റു. മഹല്ല് കമ്മിറ്റിയാണ് സാദിഖലി തങ്ങളെ നിശ്ചയിച്ചത്. ഖാസി സ്ഥാനം വഹിക്കാനുള്ള പാണ്ഡിത്യം ഇല്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ പരാമർശത്തിന് പിന്നാലെയാണ് സാദിഖലി തങ്ങൾ ചുമതലയേറ്റത്. നിങ്ങള്‍ നന്മയുടെ കാര്യം പറയുക. സമസ്തയിലെ പുതിയ വിവാദങ്ങൾ നിർഭാഗ്യകരമാണെന്നും […]

Keralam

ഷിബിന്‍ വധക്കേസ് ; പ്രതികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളായ മുസ്‌ലി ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. എട്ട് പ്രതികളെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതല്‍ 6 വരെയും 15, […]

Keralam

അന്‍വറിനു പിന്നില്‍ കോണ്‍ഗ്രസ്-ലീഗ്- ജമാ അത്തെ ഇസ്ലാമി കൂട്ടുമുന്നണി: എം വി ഗോവിന്ദന്‍

കണ്ണൂര്‍: പി വി അന്‍വറിനു പിന്നില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ്- ജമാ അത്തെ ഇസ്ലാമി കൂട്ടുമുന്നണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരൊക്കെ കൊമ്പു കുലുക്കി വന്നാലും, അതിനെയൊക്കെ അതിജീവിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി കേഡര്‍മാരും നേതാക്കന്മാരുമല്ല, അതിനെ അഭിമുഖീകരിച്ചത് കേരളത്തിലെ സാമാന്യജനതയാണ്. ഭൂരിപക്ഷ […]

Keralam

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും മുസ്ലീം സംഘടനകളും

മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ മാധ്യമത്തിനു നൽകിയ മലപ്പുറം വിരുദ്ധ പരാമർശനത്തിനെതിരെ പ്രതിഷേധം ശക്തം. മലപ്പുറത്ത് എത്തുന്ന സ്വർണ്ണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന പരാമർശമാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവിധ മുസ്ലിം സംഘടനകൾ രംഗത്തെത്തി.  പ്രതിപക്ഷവും സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച പി.വി അൻവർ എം.എൽ.എയും ഇതേ പരാമർശം ആയുധമാക്കുകയാണ്. […]