Keralam

‘ലഹരികേസുകളില്‍ പിടിയിലാകുന്നവരില്‍ കൂടുതലും മുസ്ലീങ്ങള്‍’; വിവാദ പ്രസംഗത്തില്‍ ഉറച്ച് കെ ടി ജലീല്‍

മലപ്പുറം: മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്തുകേസുകളിലൊക്കെ പിടിയിലാകുന്നതെന്ന കെ ടി ജലീല്‍ എംഎല്‍എയുടെ പ്രസംഗത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത്. മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ല ഇത്. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കാണണം. അതില്‍ മതം കലര്‍ത്തുന്നത് ശരിയല്ല. ഇത്തരം അഭിപ്രായങ്ങള്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ […]

India

ഇന്ത്യാ മുന്നണി ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതില്‍ മോദി നിരാശനെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരാശനാണെന്നും അതുകൊണ്ടാണ് അദ്ദേഹം മം​ഗല്യ സൂത്രത്തെയും മുസ്ലീങ്ങളെക്കുറിച്ചും സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഛത്തീസ്ഗഡിലെ ജന്‍ജ്ഗിര്‍-ചമ്പ ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ സ്വത്ത് ഞങ്ങള്‍ കൈക്കലാക്കുമെന്നാണ് മോദി പറയുന്നത്. […]

Keralam

ഭിന്നിപ്പിന്റെ പ്രസ്താവനകൾ പ്രധാനമന്ത്രി അവസാനിപ്പിക്കണം; കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: രാജസ്ഥാനിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ പ്രതികരണവുമായി ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. തിരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന […]