Keralam

മുതലപ്പൊഴി അപകടങ്ങൾ: നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ […]

Keralam

മുതലപ്പൊഴിയില്‍ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം നടപടികള്‍ സ്വീകരിക്കും; ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: മുതലപ്പൊഴി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഡി പി ആര്‍ തയ്യാറാക്കുന്നുണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.  സ്ട്രക്ചര്‍ ഡിസൈന്‍ ഡിസെെന്‍ കിട്ടിയാല്‍ ഉടന്‍ അനുമതി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നുണ്ട്. രണ്ട് […]

Keralam

മുതലപ്പൊഴി അപകടം: ശവപ്പെട്ടിയും റീത്തുമായി മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച്

തിരുവനന്തപുരം: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന മുതലപ്പൊഴിയില്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച്. ശവപ്പെട്ടിയും റീത്തുമേന്തിയായിരുന്നു മാര്‍ച്ച്. കേരള ലാറ്റിന്‍ കത്തോലിക് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വേദനാജനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്, അത് പ്രകടിപ്പിക്കാനാണ് ഈ സമരമെന്ന് ഫാ.യൂജിന്‍ പെരേര പറഞ്ഞു. ഇന്ന് രാവിലെ പോലും ഒരാളുടെ ജീവന്‍ നഷ്ടമായി. മരണം ആവര്‍ത്തിച്ച് […]

Keralam

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മുതലപ്പൊഴിയില്‍ പുലര്‍ച്ചെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ്‍ ആണ് മരിച്ചത്. 50 വയസായിരുന്നു. പുലര്‍ച്ചെ 3.30ഓടെയാണ് മത്സ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് 5 പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായ ജോണിനായി മത്സ്യത്തൊഴിലാളികളും തീരദേശ  പോലീസും തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. […]