Keralam

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തി; കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയതിനാണ് 250 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്. കെഎസ്ആര്‍ടിസി […]

Uncategorized

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ ഇനി പണം നല്‍കേണ്ട’;ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കാന്‍ തീരുമാനമെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

ഇനി മുതൽ മീറ്റർ ഇട്ടില്ലെങ്കിൽ ഓട്ടോറിക്ഷകളിൽ പണം നൽകേണ്ട. ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്ന പ്രവണതയ്ക്ക് തടയിടാന്‍ വേണ്ടിയാണ് ഈ പുതിയ ആശയവുമായി മോട്ടോര്‍വാഹന വകുപ്പ് എത്തിയത്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇത് […]

Keralam

സംസ്ഥാനത്തെ ബാറുകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്തെ ബാറുകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണം. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിർദ്ദേശം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് സർക്കുലറിൽ ഉള്ളത്. സർക്കുലർ അനുസരിക്കാത്ത കസ്റ്റമേഴ്സിന്റെ വിവരങ്ങൾ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറണം. ഡ്രൈവർമാരെ നൽകുന്നതിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും […]

Uncategorized

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; ഇനിമുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇനിമുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല. വാഹന ഫിറ്റ്‌നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹന ഉടമയ്‌ക്കോ ഡ്രൈവര്‍ക്കോ മാത്രമേ ഇനിമുതല്‍ പ്രവേശനം അനുവദിക്കൂ. ഡ്രൈവറാണ് പ്രവേശിക്കുന്നതെങ്കില്‍ യൂണിഫോമും നിര്‍ബന്ധമാക്കി. ഗതാഗത കമ്മീഷണറുടെതാണ് പുതിയ ഉത്തരവ്. കൈക്കൂലിയും […]

Keralam

‘ദൂരെ നിന്ന് കണ്ടെന്ന് വരില്ല’, റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം: റോഡില്‍ അപകട സാധ്യതകള്‍ ഉണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴും എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്.യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെ തിരുവല്ലയില്‍ റോഡിന് കുറുകെ കയര്‍ കെട്ടിയത് മൂലം കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ‘കേന്ദ്ര […]

Keralam

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എംവിഡി

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ എംവിഡിയുടെ നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ അബ്ദുൽ അസീസാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. അബ്ദുള്‍ അസീസിന്‍റെ ലൈസന്‍സ് എംവിഡി ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിന്‍റെ ഇടയ്ക്ക് […]

Keralam

കുട്ടികളുടെ സീറ്റ് ബെൽറ്റ്; ‘കേരളത്തിൽ അത്തരത്തിൽ ഒരു പരിഷ്കാരം നടപ്പാക്കില്ല’; മന്ത്രി കെ.ബി. ഗണേഷ് കുമാർ

കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനത്തിനെതിരെ ​ഗതാ​ഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേരളത്തിൽ അത്തരത്തിൽ ഒരു പരിഷ്കാരം നടപ്പാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിയമത്തിൽ പറഞ്ഞിരിക്കുന്ന കര്യം ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞെന്ന് ഉള്ളൂവെന്നും അത് നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. […]

Keralam

ഓണ്‍ലൈന്‍ സേവനം നവീകരിച്ച് എംവിഡി

തിരുവനന്തപുരം: ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനമെന്ന നിലയില്‍ ഓണ്‍ലൈന്‍ സേവനം നവീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി 11 ഓണ്‍ലൈന്‍ സേവനങ്ങള്‍ സാരഥി പോര്‍ട്ടലിലെ എഫ്സിഎഫ് എസ് (ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ്) സംവിധാനവുമായി സംയോജിപ്പിച്ചു. ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ണായക നടപടികള്‍ […]