Keralam

ഡ്രൈവിംഗ് പരിഷ്കരണം; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം അവസാനിപ്പിച്ചു. ഗതാ​ഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തിൽ നിന്ന് 18 ആക്കി. സർക്കുലർ പിൻവലിക്കില്ലെന്നും മാറ്റങ്ങള്‍ വരുത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു. രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങൾ […]

Keralam

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം; ഒത്തുതീർപ്പിന് ​ഗതാ​ഗതമന്ത്രി, ചർച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം തുടരുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പ് നീക്കവുമായി ​ഗതാ​ഗതവകുപ്പ്. സമരത്തിലുള്ള ഡ്രൈവിംഗ് സ്കൂളുകളെ ഗതാഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ ചർച്ചയ്ക്ക് വിളിച്ചു. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ചർച്ച. എല്ലാ സംഘടനകളെയും നാളത്തെ ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച. […]

Keralam

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിമാടം തീർത്ത് പ്രതിഷേധം

തിരുവനന്തപുരം : പോലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും കാരണം ഇന്നും തടസപ്പെട്ടു. ചിലയിടങ്ങളിൽ സംയുക്ത സമരസമിതി ഗ്രൌണ്ടിൽ പ്രതിഷേധിച്ചു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷകരെത്തിയില്ല. […]

Keralam

റോഡില്‍ വാഹനമോടിക്കുമ്പോള്‍ ഹോണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് എംവിഡി

തിരുവനന്തപുരം: റോഡില്‍ വാഹനമോടിക്കുമ്പോള്‍ ഹോണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് എംവിഡി. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക. നമ്മുടെ റോഡുകളില്‍ സംഭ്രാന്തി പരത്താതെ ശാന്തമായി ഒഴുകാന്‍ നമുക്ക് കഴിയണമെന്നാണ് എംവിഡി ഹോണ്‍ ഉപയോഗത്തെ കുറിച്ച് പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് എംവിഡിയുടെ കുറിപ്പ്. എംവിഡിയുടെ കുറിപ്പ് “വഴി മാറെടാ മുണ്ടയ്ക്കൽ #@π&@#..” എന്നാവും ചിലരുടെ […]

India

ഇരുകൈകളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിക്ക് ഒടുവിൽ ഡ്രൈവിങ് ലൈസൻസ്

ഇരുകൈകളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിക്ക് ഒടുവിൽ ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്നതിനാൽ രൂപമാറ്റം വരുത്തിയ വാഹനത്തിലാണ് ലൈസൻസ് എന്ന സ്വപ്നം തൻസീർ സാക്ഷാത്കരിച്ചത്. തൻസീറിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ് കുടുംബവും ചെന്നൈയിലെ ട്രാൻസ്പോർട്ട് അധികൃതരും. ഇരുകൈകളും ഇല്ലാത്ത ജിലുമോൾ എന്ന ഇടുക്കി സ്വദേശിനിക്ക് മുമ്പ് ലൈസൻസ് ലഭിച്ചിട്ടുണ്ട്. […]

Keralam

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങി. പ്രതിഷേധം കാരണം തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാനായില്ല. മുട്ടത്തറ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ അപേക്ഷകര്‍ ആരും എത്തിയില്ല. എറണാകുളത്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റുകള്‍ ബഹിഷ്‌കരിക്കുകയായിരുന്നു. കോഴിക്കോടും അപേക്ഷകര്‍ എത്താത്തതിനാല്‍ ടെസ്റ്റ് നടന്നില്ല. മുട്ടത്തറയില്‍ മൂന്ന് പേര്‍ […]

Keralam

നമ്പർ പ്ലേറ്റ് ഇല്ല, രൂപഘടനയിൽ മാറ്റം, കാർ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്

പത്തനാപുരം: നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് സംഭവം. കാർ കസ്റ്റഡിയിൽ എടുത്തതിൻ്റെ പേരിൽ ഒരു സംഘം ആളുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പത്തനാപുരം പോലീസ് സ്റ്റേഷനിൽ വെച്ചാണ് മോട്ടോർ […]

Keralam

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നും പ്രതിഷേധങ്ങള്‍ക്കിടെ ലൈസന്‍സ് ടെസ്റ്റുകള്‍ തടസ്സപ്പെട്ടു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്ന് പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം മുട്ടത്തറയില്‍ പന്തല്‍ കെട്ടിയാണ് പ്രതിഷേധിച്ചത്. ടെസ്റ്റിന് എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു സമരക്കാര്‍. ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പഴയ രീതിയില്‍ തന്നെ […]

Keralam

സംസ്ഥാനത്ത് ഡ്രൈവിംഗ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിംഗ് സ്കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഡ്രൈവിംഗ് സ്കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകള്‍ വരുത്തികൊണ്ട് […]

Keralam

ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം: പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂൾ ഉടമകൾ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്നുമുതല്‍ നടപ്പാക്കാനിരിക്കെ സംസ്ഥാനവ്യാപകമായി ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം. മലപ്പുറത്തും എറണാകുളത്തും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് അടച്ചിട്ട് ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിക്കുകയാണ്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. കൊച്ചിയിലും കോഴിക്കോടും ടെസ്റ്റ് ബഹിഷ്‌കരിച്ച് സമരം ആരംഭിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ […]