ചാലക്കുടി വ്യാജ ലഹരി കേസ്; പ്രതി നാരായണ ദാസ് ഹൈക്കോടതിയിൽ, വ്യാജമായി പ്രതി ചേര്‍ത്തെന്ന് ഹര്‍ജി
ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണി എന്ന വീട്ടമ്മയെ വ്യാജ ലഹരികേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതി നാരായണദാസ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍. എക്സൈസ് വ്യാജമായി പ്രതി ചേർത്തുവെന്നും തനിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നാരായണദാസ് ഹര്‍ജിയില്‍ പറയുന്നു. ഉദ്യോഗസ്ഥർ തന്നെ വേട്ടയാടുകയാണെന്നും നാരായണദാസ് ഹർജിയിൽ ആരോപിക്കുന്നു. ഷീലയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസിനെ എക്സൈസ് […]