Uncategorized

പുതിയ പാമ്പന്‍ റെയില്‍ പാലം ഏപ്രില്‍ 6ന് തുറക്കും; രാമനവമി ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പുതിയ പാമ്പന്‍ റെയില്‍ പാലം ഉദ്ഘാടനം ഏപ്രില്‍ 6ന്. രാമനവമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാലം ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ നാല് – അഞ്ച് തിയതികളിലായാണ് പ്രധാനമന്ത്രി നരേമന്ദ്രമോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം. മടങ്ങി വന്ന ഉടന്‍ പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് […]

India

‘ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്’; മഹാ കുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി, ലോക്‌സഭയില്‍ പ്രസ്താവന

ന്യൂഡല്‍ഹി: മഹാകുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള ലോകത്തെ ഒന്നിപ്പിച്ചുവെന്നും, ഇന്ത്യയുടെ ശക്തി ലോകം കണ്ടു നിന്നുവെന്നും ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുത്തുമെന്നും മോദി പറഞ്ഞു. മഹാ കുംഭമേളയുടെ രൂപത്തില്‍ ഇന്ത്യയുടെ മഹത്വം ലോകം മുഴുവന്‍ കണ്ടു. പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനമാകുന്ന ഒരു […]

Keralam

തമിഴ്നാട് മോഡൽ കേരളത്തിലും? ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് റിട്ട ഐപിഎസ് ഉദ്യോഗസ്ഥനെ പരിഗണിച്ചേക്കും

തമിഴ്നാട് മോഡൽ കേരളത്തിലും? ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനെ പരിഗണിച്ചേക്കുമെന്ന് സൂചന. കേന്ദ്ര നേതൃത്വത്തിന്റെ പരിഗണന പട്ടികയിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ പേരും ഉണ്ടെന്ന് സൂചന. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി എന്ന പേരിലാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. ജേക്കബ് തോമസ് ഡൽഹിയിൽ […]

India

‘കേന്ദ്രം എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്, ഇന്ത്യയെ ‘ഹിന്ദ്യ’യാക്കാൻ ശ്രമിക്കുന്നു’; കമല്‍ ഹാസന്‍

തമിഴ്‌നാട്ടിൽ ഡിഎംകെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിലുള്ള ഭാഷാപോരില്‍ ഇടപെട്ട് നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. അതുവഴി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള വഴികളാണ് ബിജെപി നയിക്കുന്ന കേന്ദ്രം തേടുന്നത്. ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്‍ […]

India

മറ്റൊരു ഭാഷായുദ്ധത്തിന് തയ്യാർ, തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകൾ കുറയ്ക്കരുതെന്ന് എംകെ സ്റ്റാലിൻ

പുതിയ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ലോക്സഭസീറ്റുകൾ പുനക്രമീകരിക്കാനുള്ള കേന്ദ്രനീക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകൾ കുറയ്ക്കരുതെന്ന് എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യ ഫലപ്രദനായി നിയന്ത്രിക്കാറുണ്ട്. അതിനാൽ സെൻസസ് കൊണ്ട് ലോക്സഭയിലെ പ്രാതിനിധ്യം കുറയരുത്. തങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്ന […]

India

ആർ.ബി.ഐ മുൻ ഗവർണർ ശക്തികാന്ത ദാസ് ഇനി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി

രാജ്യത്തെ സാമ്പത്തിക നയരൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ആറ് വർഷം റിസർവ് ബാങ്ക് ഗവർണറായിരുന്നതിന് ശേഷം ശക്തികാന്ത ദാസ് വിരമിച്ചത് പോയ ഡിസംബറിലായിരുന്നു. സമർഥരായ ഉദ്യോഗസ്ഥരെ ഭരണത്തിന്റെ വിവിധ തലങ്ങളിൽ നിലനിർത്താൻ പ്രധാനമന്ത്രി ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് കേന്ദ്ര ബാങ്ക് […]

India

ഇരട്ട നികുതി ഒഴിവാക്കും, വരുമാന നികുതി വെട്ടിപ്പ് തടയും; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു

ഇന്ത്യയും ഖത്തറും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളിൽ ആണ് ഒപ്പ് വച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെയും സാന്നിധ്യത്തിൽ ആണ് കരാർ ഒപ്പുവച്ചത്. രണ്ടു […]

India

ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും അകപ്പെട്ട് 18 പേർ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരണപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രി അനുശോചനമറിയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കുംഭമേളയ്ക്കായി പ്രയാ​ഗരാജിലേക്ക് പോകാനെത്തിയവരാണ് അപകടത്തിൽപെട്ടത്. കുംഭമേളയ്ക്കായി രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയിൽവേ സജ്ജീകരിച്ചിരുന്നു. ട്രെയിനുകള്‍ പ്ലാറ്റ്‌ഫോമിലേക്ക് […]

Keralam

‘കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല, സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തും’; കെ സുധാകരന്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ നല്‍കിയ വായ്പയിൽ കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ലെന്നും ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നവരോട് ആണ് ഈ ക്രൂരത. യോജിച്ച സമരത്തിനും തയ്യാറാണ്. ഈ നടപടി വേണ്ടിയിരുന്നില്ല. പലിശയ്ക്ക് വായ്പയെടുക്കാന്‍ ആണെങ്കില്‍ ഇവിടെ ആകാമായിരുന്നു. വയനാടിന്റെ കാര്യത്തില്‍ […]

Keralam

‘മോദിയുടെ അമേരിക്കൻ സന്ദർശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ല, തരൂരിന്റെ ലേഖനം പാർട്ടി പരിശോധിക്കട്ടെ ‘: വി ഡി സതീശൻ

ശശി തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ സംരംഭത്തിൻ്റെ കണക്ക് തരൂരിന് എവിടെ നിന്ന് കിട്ടിയെന്ന് സതീശന്‍ ചോദിച്ചു. ഏത് കണക്കിൻ്റെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും ലേഖനം പാർട്ടി പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ അമേരിക്കൻ സന്ദർശനം ഒരു ഗുണവും […]