India

കോൺഗ്രസിന് ചരിത്രത്തിൽ തെറ്റ് പറ്റിയിട്ടുണ്ട്, തെറ്റ് തിരുത്തി മുന്നോട്ട് പോവും: രാഹുൽ ഗാന്ധി

ലഖ്‌നൗ: സ്വാതന്ത്രാനന്തര ചരിത്രത്തിൽ ഭരണത്തിലിരിക്കെ കോൺഗ്രസിനും തെറ്റ് പറ്റിയിട്ടുണ്ടന്നും എന്നാൽ ഇനി അങ്ങോട്ടുള്ള യാത്രയിൽ തെറ്റ് തിരുത്തിയാവും പാർട്ടി മുന്നോട്ട് പോകുക എന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ നടന്ന രാഷ്ട്രീയ സംവിധാൻ സമ്മേളൻ റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. വരും കാലത്ത് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ […]

India

മോദി തന്നെ പ്രധാനമന്ത്രി, ബിജെപിയില്‍ ആശയക്കുഴപ്പമില്ല’; കെജ്‍രിവാളിനെ തള്ളി അമിത് ഷാ

ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ തള്ളി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ കാര്യത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യത്തെ നയിക്കുമെന്നും അമിത് ഷാ പറഞ്ഞു. മോദി പ്രധാനമന്ത്രിയാകാനല്ല, അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് വോട്ട് ചോദിക്കുന്നതെന്ന കെജ്‍രിവാളിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു […]

India

കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകല്ലേ’; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

മുംബൈ: കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകുന്നതിനേക്കാള്‍ നല്ലത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഏക്‌നാഥ് ഷിന്‍ഡെയുമായും അജിത് പവാറുമായും കൈകോര്‍ക്കുന്നതാണെന്ന് ഉദ്ധവ് താക്കറെയോടും ശരദ് പവാറിനോടും നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകുന്നതിനേക്കാള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു മുന്നോട്ടുപോകുന്നതാണ് ഇരുകക്ഷികള്‍ക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവാറിന്റെ പേരുപരാമര്‍ശിക്കാതെയാണ് […]

Keralam

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി; മുഖ്യമന്ത്രി

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രിം കോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണ്ണായക സ്വാധീനം […]

India

ഇനി നരേന്ദ്രമോദി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍ഡ്യ സഖ്യം ഉത്തര്‍പ്രദേശില്‍ വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സംഘടിപ്പിച്ച ഇന്‍ഡ്യാ മുന്നണിയുടെ സംയുക്ത റാലിയിലാണ് പ്രതികരണം. ‘നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി […]

India

370-ാം ഭേദഗതി റദ്ദാക്കിയത് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് അവകാശ വാദം; എന്നാല്‍ കശ്മീരില്‍ മത്സരിക്കാതെ ഒളിച്ചോടി ബിജെപി!

കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തു മാറ്റിയത് വലിയ നേട്ടമാണെന്ന് പറയുന്ന പാര്‍ട്ടിയാണ് ബിജെപി. കശ്മീരിലെ ജനത തന്നെ ഇതിന് അംഗീകാരം നല്‍കിയെന്ന് രാജ്യത്തെ മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവകാശപ്പെടാറുമുണ്ട്. ഇങ്ങനെയൊക്കെ അവകാശപ്പെടുമ്പോഴും കശ്മീര്‍ മേഖലയിലെ ഒരു സീറ്റില്‍ പോലും […]

Uncategorized

രാഹുൽഗാന്ധിക്കെതിരെ ശക്തമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

രാഹുൽഗാന്ധിക്കെതിരെ ശക്തമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്നാണ് ആരോപണം. നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയിൽ ചോദിച്ചു. സ്വയം പരിഹാസ്യനാവുകയാണ് രാഹുൽ ഗാന്ധിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു. അതേസമയം മൂന്നാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞത് […]

World

ഇന്ത്യന്‍ വിനോ​ദ സഞ്ചാരികള്‍ ഇനിയും മാലദ്വീപിലേക്ക് വരണമെന്ന അഭ്യര്‍ഥനയുമായി മാലദ്വീപ് ടൂറിസം മന്ത്രി

മാലി: ഇന്ത്യന്‍ വിനോ​ദ സഞ്ചാരികള്‍ ഇനിയും മാലദ്വീപിലേക്ക് വരണമെന്ന അഭ്യര്‍ഥനയുമായി മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ . ഇന്ത്യയും മാലദ്വീപും തമ്മിൽ ചരിത്രപരമായ ബന്ധമാണുളളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ കാണം മാലദ്വീപ് സമ്പദ്ഘടനയിൽ സാരമായ നഷ്ടം സംഭവിച്ചതിനെ തുടർന്ന് ഇന്ത്യന്‍ സഞ്ചാരികളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് […]

India

പ്രധാനമന്ത്രി നാളെ അയോധ്യയിൽ; 14ന് വാരാണസിയിൽ പത്രിക നൽകും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 14ന് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. 13ന് മണ്ഡലത്തിൽ കൂറ്റൻ റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ജൂൺ ഒന്നിനു വോട്ടെടുപ്പ് നടക്കുന്ന വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണു 14. നാളെ അയോധ്യയിൽ മോദിയുടെ റോഡ് ഷോ നടക്കും. രാമക്ഷേത്രത്തിൽ ദർശനത്തിനുശേഷമാകും റോഡ് ഷോ. […]

India

കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി മോദി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാകിസ്ഥാൻ്റെ അനുയായികളാണെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് ദുർബലമാകുന്നതിൽ ദുഃഖം പാകിസ്ഥാനാണ്. കോൺഗ്രസിനായി പ്രാർഥിക്കുകയാണ് പാകിസ്ഥാൻ നേതാക്കൾ. വോട്ട് ജിഹാദിനായി മുസ്‍ളിങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇൻഡ്യ മുന്നണി. കോൺഗ്രസിൻ്റെ ലക്ഷ്യങ്ങൾ അപകടകരമാണെന്നും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി […]