India

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക്

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ശനിയാഴ്ചയാണ് തിരിച്ചെത്തുക. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം. ഇന്ത്യ-ഭൂട്ടാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് തന്റെ യാത്രയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി വ്യക്തമാക്കി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. […]

India

പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ വിലക്ക്. വാട്‌സ് ആപ്പിലൂടെ മോദിയുടെ വികസിത് ഭാരത് സന്ദേശം അയക്കുന്നതാണ് തടഞ്ഞത്. പ്രധാനമന്ത്രി നേരിട്ട് വോട്ടുതേടുന്ന സന്ദേശമാണ് വിലക്കിയത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോടാണ് പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സങ്കല്‍പ്പ് […]

World

റഷ്യൻ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്ലാഡിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്ലാഡിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രത്തിന്‍റെയും ചർച്ചകളുടെയും വഴിതേടണമെന്നും മോദി അഭ്യർഥിച്ചു. ഇരുനേതാക്കളും ടെലിഫോണിൽ നടത്തിയ ചർച്ചയിലാണു മോദിയുടെ അഭിനന്ദനവും അഭ്യർഥനയും. ആഗോള, പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവച്ച നേതാക്കൾ ഇന്ത്യ- റഷ്യ സഹകരണത്തിലെ […]

India

തന്റെ വാക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും വളച്ചൊടിക്കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുന്നുവെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ വാക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും വളച്ചൊടിക്കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ശക്തി’ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന്  പ്രതികരിക്കുകയായിരുന്നു രാഹുൽ. താന്‍ പറഞ്ഞത് ഭരണഘടനാ സ്ഥാപനങ്ങളേയടക്കം കീഴടക്കിവെച്ചിരിക്കുന്ന ശക്തിയേക്കുറിച്ചാണ്. അത് മോദിയാണ്. ഞാന്‍ പറഞ്ഞതിന്റെ അർത്ഥം അദ്ദേഹത്തിന് നല്ല രീതിയിൽ  മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് […]

No Picture
Keralam

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; നാളെ പാലക്കാട് റോഡ് ഷോ

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് അദ്ദേഹം റോഡ് ഷോ നടത്തും. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് […]

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി നല്‍കി ടിഎംസി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി നല്‍കി ടിഎംസി. തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും വ്യോമസേന ഹെലികോപ്ടറില്‍ സഞ്ചരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ചട്ട വിരുദ്ധമാണ്. ബിജെപി പണം നല്‍കി വ്യോമസേന ഹെലികോപ്ടർ ഉപയോഗിക്കുന്നെങ്കില്‍ കമ്മീഷൻ വ്യക്തതത വരുത്തണം. മുഖ്യമന്ത്രിമാരും മറ്റ് Z+ സുരക്ഷ ഉള്ളവരും സാധാരണ ഹെലികോപ്ടർ […]

India

ഇത്തവണ സംസ്ഥാനത്ത് താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പത്തനംതിട്ട: ഇത്തവണ സംസ്ഥാനത്ത് താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും പത്തനംതിട്ടയിലെ പ്രചാരണ പരിപാടിയില്‍ മോദി പറഞ്ഞു. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തും. യുവത്വത്തിന്റെ പ്രതീകമാണ് അനില്‍ അന്റണി. കേരളത്തിന്റെ നവീകരണത്തിന് അനില്‍ ആന്റണിയുടെ വിജയം ആവശ്യമാണെന്ന് മോദി […]

India

പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; ഇന്ന് പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് കേരള സന്ദർശനം. റബ്ബർ വിലയുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. […]

India

കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി

പാലക്കാട്: കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി. പുതിയ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. നാളത്തെ സ്പെഷ്യല്‍ സര്‍വീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സര്‍വീസ് 3.10ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. […]

India

വനിതാ ദിനത്തോടനുബന്ധിച്ച് പാചക വാതക വില കുറച്ചു.

ന്യൂഡൽഹി: വനിതാ ദിനത്തോടനുബന്ധിച്ച് പാചക വാതക വില കുറച്ചു. സിലിണ്ടറിന് 100 രൂപ കുറച്ചു. പ്രധാനമന്ത്രിയുടെ  നിർദേശപ്രകരമാണ് വിലക്കുറച്ചത്. വനിതാ ദിന സമ്മാനമെന്ന് നരേന്ദ്ര മോദി പറഞ്ഞു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കഴിഞ്ഞയാഴ്ചയാണ് കൂട്ടിയത്. 26 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 1806 രൂപയായി. […]