India

‘ക്ഷേത്രം ആക്രമിച്ച സംഭവം,കാന‍ഡ നീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നു’; പ്രധാനമന്ത്രി

കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ആക്രമണങ്ങൾ ഇന്ത്യയുടെ ദൃഡനിശ്ചയത്തെ ദുർബലപ്പെടുത്തില്ല. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ […]

Keralam

മലയാളികൾ കഠിനാധ്വാനികൾ, വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെ; കേരളപ്പിറവി ആശംസയുമായി നരേന്ദ്രമോദി

മലയാളികൾക്ക് കേരളപ്പിറവി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളികൾ കഠിനാധ്വാനികളെന്നും ഭൂപ്രകൃതിക്കും പാരമ്പര്യത്തിനും പേരുകേട്ടയിടമാണ് കേരളമെന്നും ആശംസയിൽ പ്രധാനമന്ത്രി കുറിച്ചു. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇനിയും പുരോ​ഗതി കൈവരിക്കാൻ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കേരളപ്പിറവി ആശംസകൾ. മാസ്മരികമായ ഭൂപ്രകൃതിക്കും […]

India

പതിവ് തെറ്റിക്കാതെ മോദി, അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

അഹമ്മദാബാദ്: ഗുജറാത്തിലെ ഇന്ത്യ-പാക് അതിര്‍ത്തിയായ കച്ചില്‍ സൈനികരോടൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആഘോഷിച്ചത്. സര്‍ ക്രീക്കിലെ ലക്കി നലയിലായിരുന്നു ആഘോഷം. അതിര്‍ത്തി സുരക്ഷാസേനയുടെ യൂണിഫോം ധരിച്ചെത്തിയ പ്രധാനമന്ത്രി, സൈനികര്‍ക്ക് മധുരം നല്‍കുകയും ചെയ്തു. മോദിക്കൊപ്പം ദീപാവലി ആഘോഷത്തില്‍ അതിര്‍ത്തു രക്ഷാസേന (ബിഎസ്എഫ്), കരസേന, നാവികസേന, വ്യോമസേന ജവാന്മാരും സംബന്ധിച്ചു. […]

India

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ്, ഒരു സിവിൽ കോഡ് എന്നതിലേക്ക് ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മവാർഷിക പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയത്തിനെതിരെയും യൂണിഫോം സിവിൽ കോഡിനെതിരെയും പ്രതിപക്ഷം കടുത്ത എതിർപ്പ് ഉയർത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് ആവർത്തിച്ചത്. […]

India

‘ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണം’; ഒമർ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രിയെ കാണും

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ജമ്മു കാശ്മീരിന് പൂർണ്ണ സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. പൂർണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഒമർ അബ്ദുള്ള പ്രധാനമന്ത്രിക്ക് കൈമാറും. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒമർ അബ്ബ്‌ദുള്ള […]

World

‘പരിഭാഷയില്ലാതെ തന്നെ മനസിലാകുമല്ലോ’, മോദിയെ ചിരിപ്പിച്ച് പുടിന്‍

മോസ്‌കോ: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇന്നലെയാണ് നരേന്ദ്രമോദി റഷ്യയിലെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയും ഉഭയകക്ഷി ചര്‍ച്ചയും നടത്തി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഗൗരവകരമായ ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ രസകരമായ ചില നിമിഷങ്ങളുമുണ്ടായി. മോദിക്ക് പരിഭാഷയില്ലാതെ തന്നെ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പുടിന്‍ […]

India

‘ഹിന്ദി ഭാഷ ഉപയോഗിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി സംബന്ധമായ പരിപാടികള്‍ വേണ്ട’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്‍

ഹിന്ദി മാസാചരണ പരിപാടിയും ചെന്നൈ ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ഒരുമിച്ച് ആക്കിയതില്‍ പ്രതിഷേധം അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി ഭാഷ ഉപയോഗിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി സംബന്ധമായ പരിപാടികള്‍ വേണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയച്ചു. രാജ്യത്ത് ദേശീയ ഭാഷാ […]

India

ഹരിയാനയില്‍ നായബ് സിങ് സൈനി അധികാരമേറ്റു; ചടങ്ങില്‍ മോദിക്കൊപ്പം എന്‍ഡിഎ നേതാക്കളും

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി അധികാരമേറ്റു. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള എന്‍ഡിഎ നേതാക്കള്‍ പങ്കെടുത്തു. ഹിന്ദിയിലാണ് സൈനി സത്യപ്രതിജ്ഞ ചൊല്ലിയത്. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാവചകം ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് സൈനി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. അനില്‍ […]

India

ശശി തരൂരിനെതിരായ മാനനഷ്‌ട കേസ്; സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡൽഹി: ‘ശിവലിംഗത്തിലെ തേൾ’ പരാമര്‍ശവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള അപകീര്‍ത്തി കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂർ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ശശി തരൂരിൻ്റെ ഹർജി പരിഗണിക്കുന്നത്. സെപ്‌റ്റംബർ 10-ന് […]

India

ഹരിയാനയിൽ താമരത്തിളക്കം, ബിജെപി മൂന്നാമതും അധികാരത്തിലേക്ക്

ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്. 90 സീറ്റുകളിൽ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോൺഗ്രസ് ലീഡ് പിന്നിട് ഇടിയുകയായിരുന്നു. എക്സിറ്റ് പോളുകൾ കാറ്റിൽ പറത്തിയാണ് താമര തിളക്കം. ആം ആദ്മി ചലനം ഉണ്ടാക്കിയില്ല. നയാബ്‌ സിംഗ് സെയ്‌നി തന്നെ വീണ്ടും […]