India

‘കോണ്‍ഗ്രസ് സംസാരിക്കുന്നത് അര്‍ബന്‍ നക്‌സലുകളുടെ ഭാഷയില്‍; രാജകുടുംബം രാഷ്ട്രപതിയെ അപമാനിച്ചു’; സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ മോദി

കേന്ദ്ര ബജറ്റിന്റെ ഭാഗമായി പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതിയെ അപമാനിക്കുന്ന പ്രസ്താവനയെന്ന് മോദി പറഞ്ഞു. ഡല്‍ഹിയിലെ ദ്വാരകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് […]

India

ഇന്ത്യക്കാരുടെ ജീവിതനിലവാരം താഴോട്ട്; 10 വര്‍ഷത്തിലെ ഏറ്റവും മോശം അവസ്ഥയെന്ന് സി-വോട്ടര്‍ ബജറ്റ് സര്‍വേ

നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ജീവിതനിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി സര്‍വേ. വരുമാനത്തിലെ കുറവും നിത്യ ചെലവിലെ വര്‍ധനയുമാണ് ആളുകളെ നിരാശരാക്കുന്നത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി സി-വോട്ടര്‍ സംഘടിപ്പിച്ച സര്‍വേയിലാണ് കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്, അടുത്ത ഒരു വര്‍ഷത്തില്‍ ജീവിതനിലവാരം […]

India

മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ അപകടത്തില്‍ എത്രപേര്‍ മരിച്ചെന്ന് അദ്ദേഹം പറഞ്ഞില്ല. ബുധനാഴ്ച പുലര്‍ച്ചെ മഹാകുംഭമേളയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി എക്‌സില്‍ കുറിച്ചു. അപകടത്തില്‍ ജീവന്‍ […]

India

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ പിന്തുണക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രചാരം നല്‍കാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്ത് ഓരോ മാസവും തിരഞ്ഞെടുപ്പാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഏറെക്കാലം പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ചാണ് നടത്തിയിരുന്നത്. കാലക്രമേണ ആ രീതി തകിടംമറിഞ്ഞു. ഇപ്പോള്‍ തുടര്‍ച്ചായിയ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ […]

India

പ്രധാനമന്ത്രി മോദി അമേരിക്കയിലേക്ക്; ഫെബ്രുവരിയിൽ ട്രംപുമായി കൂടിക്കാഴ്ച

ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നരേന്ദ്ര മോദിയുമായി ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെട്ടുവെന്നും ട്രംപ് വ്യക്തമാക്കി. കുടിയേറ്റം, വ്യാപാര ബന്ധങ്ങൾ, പ്രാദേശിക സുരക്ഷ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തുവെന്നാണ് വിവരം. യുഎസ്-ഇന്ത്യ പങ്കാളിത്തവും ഇന്തോ-പസഫിക് ക്വാഡ് സഹകരണവും ശക്തിപ്പെടുത്തുന്നതിനും ഇരു […]

India

10 വര്‍ഷം പൂര്‍ത്തിയാക്കി ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’

പെണ്‍കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ 2015 ജനുവരി 22ന് തുടക്കമിട്ട പദ്ധതിയാണ് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’. മകളെ സംരക്ഷിക്കൂ, മകളെ പഠിപ്പിക്കൂ എന്നതാണ് ഈ ഹിന്ദി വാക്യത്തിന്റെ അര്‍ത്ഥം. പദ്ധതി ഇന്ന് 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തെന്നും സമൂഹത്തിന്റെ എല്ലാ […]

India

പ്രധാനമന്ത്രി മഹാ കുംഭമേളയിൽ പങ്കെടുക്കും, മനുഷ്യത്വത്തിന്റെ സമുദ്രമെന്ന് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാ കുംഭമേളയിൽ പങ്കെടുക്കും. പ്രയാഗ്രാജിൽ ഫെബ്രുവരി 5 ന് സന്ദർശനം നടത്തുമെന്നാണ് വിവരം. ഉപരാഷ്ട്രപതിയും കുംഭമേള സന്ദർശിക്കും. ജഗ്ദീപ് ധൻകർ ഫെബ്രുവരി ഒന്നിന് കുംഭമേള സന്ദർശിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു കുംഭമേളയിൽ പങ്കെടുത്തേക്കും. സന്ദർശനം ഫെബ്രുവരി 10 നെന്നാണ് വിവരം. പ്രയാഗ്‌രാജിൽ മഹാകുംഭമേള ആരംഭിച്ചിരിക്കുകയാണ്. […]

India

എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാം, ചെലവ് 2,400 കോടിരൂപ; കശ്മീരിലെ ‘Z’ മോഡ് തുരങ്കം മോദി ഉദ്ഘാടനംചെയ്തു

രാജ്യത്തിന്റെ സുപ്രധാന പദ്ധതിയായ Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശ്രീനഗർ-ലേ ദേശീയ പാതയിലെ സോനാമാർ​ഗിൽ 2,400 കോടി രൂപ ചെലവിലാണ് Z മോർ​ഹ് ​തുരങ്കപാത നിർമിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കശ്മീർ ലഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹ […]

India

പ്രവാസികൾക്കായി മൂന്നാഴ്ചത്തെ ഭാരത പര്യടനം; പ്രവാസി ഭാരതീയ എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ്‌ ചെയ്തു

ഇന്ത്യൻ പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ പ്രവാസി ഭാരതീയ എക്‌സ്പ്രസ് ന്യൂഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ്‌ ചെയ്തു. 1915-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിൻ്റെ വാർഷികം ആഘോഷിക്കുന്ന ജനുവരി 9-നാണ് ട്രെയിൻ ആരംഭിച്ചത്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് […]

India

മന്‍മോഹന്‍ സിങിന്റെ ജീവിതം വരുംതലമുറയ്ക്ക് പാഠം; പരിഷ്‌കരണങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ എളിയ പശ്ചാത്തലത്തില്‍ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദംവരെ എത്തിയ അദ്ദേഹത്തിന്റെ വളര്‍ച്ച വരും തലമുറയ്ക്ക് പാഠമാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഏറെ ഇടപെടലുകള്‍ മന്‍മോഹന്‍ […]