India

നെറ്റ് പരീക്ഷയ്ക്ക് ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ന്യൂഡല്‍ഹി: യുജിസി നെറ്റ് ഡിസംബര്‍ 2024 പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 10 വരെ യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ugcnet.nta.ac.in.വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ക്രമീകരണമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒരുക്കിയിരിക്കുന്നത്. ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 11 ആണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. ഡിസംബര്‍ […]

India

സിഎസ്‌ഐആര്‍ നെറ്റ് ജൂണ്‍ ഫലം പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട സിഎസ്‌ഐആര്‍ നെറ്റ് ജൂണ്‍ ഫലം പ്രഖ്യാപിച്ചു. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനും സര്‍വകലാശാലകളിലും കോളജുകളിലും ലക്ചര്‍ നിയമനത്തിനും ദേശീയതലത്തില്‍ യോഗ്യത നിര്‍ണയിക്കുന്നതാണ് പരീക്ഷ. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയുടെ ഫലം ഔദ്യോഗിക വെബ്‌സൈറ്റ് ആയ csirhrdg.res.in ല്‍ നിന്ന് അറിയാം. സൈറ്റില്‍ കയറി കട്ട് […]

India

യു.ജി.സി. നെറ്റ് ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

ആഗസ്ത് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (NET) പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടനുണ്ടാകും. UGC NET 2024 ജൂണ്‍ പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ ugcnet.nta.nic.in സന്ദര്‍ശിച്ച് ഫലം പരിശോധിക്കാം.  നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ്(NTA) ഫലം പുറത്തുവിടുക. പരീക്ഷാഫലത്തോടൊപ്പം അന്തിമ […]

India

നീറ്റ് യുജി ചോദ്യപേപ്പര്‍: എന്‍ടിഎ അധികൃതര്‍ക്ക് ക്ലീന്‍ ചിറ്റ് നൽകി സിബിഐ, ചോര്‍ന്നത് ജാര്‍ഖണ്ഡ് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മോഷ്ടിച്ച പേപ്പറുകള്‍

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (അണ്ടര്‍ ഗ്രാജ്വേറ്റ്)- നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അധികൃതര്‍ക്ക് ക്ലീന്‍ ചിറ്റ്. ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ എന്‍ടിഎ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നാണ് സിബിഐ കണ്ടെത്തല്‍. ജാര്‍ഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മോഷ്ടിച്ചവയാണ് ചോര്‍ന്ന ചോദ്യപേപ്പറുകള്‍ എന്നാണ് സിബിഐ […]

India

യുജിസി നെറ്റ് പരീക്ഷ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 4വരെ

യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ്‌ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 2024 ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിൽ പരീക്ഷ നടക്കും. 83 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് മോഡ് (CBT) ലാണ് പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതല്‍ […]

India

നീറ്റ് യുജി: നഗരാടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മറയ്ക്കും

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുടെ ഫലം നഗരാടിസ്ഥാനത്തിലും പരീക്ഷാ കേന്ദ്രത്തിന്റെ അടിസ്ഥാനത്തിലും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍ടിഎ) സുപ്രീം കോടതി നിര്‍ദേശം. ശനിയാഴ്ച ഉച്ചയ്ക്കു 12നു മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. […]

India

നീറ്റ് യുജി: പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിന് നാഷണ്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കായി നടത്തിയ പുനപ്പരീക്ഷയുടെ ഫലം ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പുതുക്കിയത്. വിവാദമായ ഗ്രേസ് മാര്‍ക്ക് നേരത്തെ ഒഴിവാക്കിയിരുന്നു. വൈകി പരീക്ഷ തുടങ്ങിയ ആറു സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് എന്‍ടിഎ ഗ്രേസ് […]

India

ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കണം;സമിതി രൂപീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും മൂലം വിശ്വാസ്യതയിടിഞ്ഞ ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കുവാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മുൻ ഐഎസ്ആര്‍ഓ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗസമിതിയാണ് രൂപീകരിച്ചത്. പരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. […]

India

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് വിദ്യാർഥി; ‘തനിക്ക് ലഭിച്ച ചോദ്യപേപ്പറും യഥാര്‍ഥ ചോദ്യപേപ്പറും ഒന്നുതന്നെ’

ബന്ധു ചോര്‍ത്തി നല്‍കിയ നീറ്റ് ചോദ്യപേപ്പറും പരീക്ഷയുടെ ചോദ്യപേപ്പറും ഒന്ന് തന്നെ എന്ന് കേസില്‍ അറസ്റ്റിലായ പരീക്ഷാര്‍ഥി അനുരാഗ് യാദവിന്റെ വെളിപ്പെടുത്തല്‍. ഇരുപത്തിരണ്ടുകാരനായ അനുരാഗ് പോലീസിന് മുന്‍പില്‍ സമര്‍പ്പിച്ച കുറ്റസമ്മത മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. അനുരാഗിന്റെ മൊഴിപ്രകാരം തന്റെ അമ്മാവനായ സിക്കന്തര്‍ പ്രസാദ് യാദവെന്തുവാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. […]