Keralam

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയ്‌ക്കെതിരെ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് പൊലീസിന് ഉപയോഗിക്കാമെന്ന് മന്ത്രി കെ രാജന്‍

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് പൊലീസിന് ഉപയോഗിക്കാമെന്ന് റവന്യൂമന്ത്രി കെ രാജന്‍. നവീന്‍ ബാബു അഴിമതി നടത്തിയെന്ന് കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ ഗൂഡാലോചന […]

Keralam

‘നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതം’; ലാന്‍ഡ് റവന്യൂ ജോ. കമ്മീഷണറുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമെന്നും ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പെട്രോള്‍ […]

Keralam

പ്രശാന്തന്റെ കൈയില്‍ തെളിവുണ്ട്; നവീന്‍ ബാബു കൈക്കൂലി വാങ്ങിയോ എന്ന് അന്വേഷിക്കണം; എംവി ജയരാജന്‍

കണ്ണൂര്‍: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയോ എന്നത് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പൊതുവില്‍ ജനം കരുതുന്നത് നവീന്‍ ബാബു ഒരു അഴിമതിക്കാരനല്ലെന്നാണ്. എന്നാല്‍ കൈക്കൂലി കൊടുത്തു എന്ന കാര്യത്തില്‍ പ്രശാന്തന്‍ ഉറച്ചുനില്‍ക്കുന്നു. ഇതില്‍ വസ്തുതയെന്താണെന്ന് ജനം അറിയണം. ആദ്യം […]

Keralam

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് കുടുംബത്തിന്റെ പ്രധാന വാദം. സിബിഐ അന്വേഷണാവശ്യം തള്ളിയ […]

Keralam

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി, അപ്പീല്‍ നല്‍കുമെന്ന് ഭാര്യ

കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. കേരള പോലീസിന്റെ പ്രത്യേക സംഘം നിഷ്പക്ഷമായി അന്വേഷിക്കണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗം നിര്‍ദേശിച്ചു. അന്വേഷണം ശരിയായ രീതിയിലാണെന്നും […]

Keralam

നവീന്‍ ബാബുവിന്റെ മരണം; അസ്വാഭാവിക മുറിവുകളുണ്ടോ എന്ന് ഹൈക്കോടതി, സിബിഐ അന്വേഷണ ആവശ്യത്തില്‍ വിശദവാദം വ്യാഴാഴ്ച

കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. കേസന്വേഷണം ശരിയായ രീതിയിലാണോ മുന്നോട്ട് പോകുന്നതെന്ന് കോടതി ചോദിച്ചു. കൂടാതെ, നവീന്റെ ശരീരത്തില്‍ അസ്വാഭാവിക മുറിവുകളുണ്ടായരുന്നോ എന്നും കോടതി ചോദിച്ചു. എന്നാല്‍, അന്വേഷണ ശരിയായ രീതിയിലാണെന്നും ശരീരത്തില്‍ അസ്വാഭാവിക […]

Keralam

നവീൻ ബാബുവിൻ്റെ മരണം; ‘CBI കൂട്ടിലടിച്ച തത്ത’; CBI അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എം വി ഗോവിന്ദൻ

എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിബിഐ കൂട്ടിലടിച്ച തത്തയെന്ന് വിമർശനം. സിബിഐ എന്നത് അവസാന അന്വേഷണമല്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. കോടതി കേസ് ഡയറി പരിശോധിച്ച് വിഷയത്തിൽ തീരുമാനം പറയട്ടെയെന്നും […]

Keralam

നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം, ദുരൂഹതകള്‍ ബാക്കി, അന്വേഷണം ഇഴയുന്നുവെന്നും പരാതി

കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു എഡിഎം നവീന്‍ ബാബുവിന്റെ മരണം. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പി പി ദിവ്യ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് കെ നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു മാസം. കേസ് അന്വേഷണം […]

Keralam

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: പി പി ദിവ്യയ്ക്ക് ജാമ്യം

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ദിവ്യക്ക് ജാമ്യം നല്‍കരുത് എന്ന് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. റവന്യു വകുപ്പ് നവീന്‍ ബാബുവിന് […]

Keralam

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച. വിശദമായി വാദം കേട്ട ശേഷമാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാൻ മാറ്റിയത്. പി പി ദിവ്യക്ക് ജാമ്യം നല്‍കരുത് എന്ന് നവീന്‍ […]