Keralam

കേന്ദ്രം വിദ്യാഭ്യാസത്തെയും പാഠപുസ്തകത്തെയും വർഗീയവത്കരിക്കുന്നു, : എം ബി രാജേഷ്

പാലക്കാട്: എൻസിഇആർടി ടെക്സ്റ്റ് ബുക്കിൽ നിന്ന് ബാബറി മസ്ജിദ് എന്ന പേര് എടുത്തുകളഞ്ഞതിലൂടെ തീവ്ര വർഗീയ അജണ്ടയിൽ നിന്ന് പിന്നോട്ടില്ലെന്ന് തെളിയിക്കുകയാണ് കേന്ദ്ര സർക്കാർ എന്ന് വിമർശിച്ച് മന്ത്രി എം ബി രാജേഷ്. ബാബരി മസ്ജിദ് തിരുത്തി മൂന്ന് മിനാരങ്ങളുള്ള ഒരു കെട്ടിടം എന്നാക്കിരിക്കുകയാണ്. ജനങ്ങൾക്കുള്ള കേന്ദ്രത്തിൻ്റെ മുന്നറിയിപ്പാണിത്. […]

India

എൻസിഇആർടി ആർഎസ്എസ് അംഗത്തെ പോലെ പ്രവർത്തിക്കുന്നു ; ജയറാം രമേശ്

ഡൽഹി : ബാബറി മസ്ജിദിന്റെ പേര് പരാമർശിക്കാതെയും പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയും പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം പ്രസിദ്ധീകരിച്ച എൻസിഇആർടിക്കെതിരെ കോൺഗ്രസ്‌ രം​ഗത്ത്. എൻസിഇആർടി 2014 മുതൽ ആർഎസ്എസ് അംഗത്തെ പോലെ പ്രവർത്തിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. എൻസിഇആർടിയുടെ ലക്ഷ്യം പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതാണ്. അല്ലാതെ […]

India

ബാബറി മസ്ജിദ് തകർക്കലും ഗുജറാത്ത് കലാപവും എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി

ന്യൂഡൽഹി: വീണ്ടും എൻസിഇആർടിയുടെ കടുംവെട്ട്. പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി. ഒഴുവാക്കിയ ഭാഗത്തിനു പകരം രാമക്ഷേത്രം നിർമ്മാണമാണ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്. വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് പ്ലസ് […]

India

വീണ്ടും എൻസിഇആർടി‍യുടെ കടുംവെട്ട്; പിരിയോഡിക് ടേബിൾ, ജനാധിപത്യം, ഊർജ സ്രോതസുകൾ എന്നിവകൂടി പുറത്ത്

പാഠപുസ്തകത്തിൽ നിന്ന് വീണ്ടും പാഠഭാ​ഗങ്ങൾ ഒഴിവാക്കി എൻസിഇആർടി. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ ഭാഗങ്ങൾ ഒഴിവാക്കി. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാ​ഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് വിശദീകരണം. […]

India

പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കരുത്; എന്‍.സി.ഇ.ആര്‍.ടിക്ക് കത്തെഴുതി ശാസ്ത്രജ്ഞരും അധ്യാപകരും

എന്‍.സി.ഇ.ആര്‍.ടി. സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി പത്താംക്ലാസിലെ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ശാസ്ത്രലോകം. പരിണാമ സിദ്ധാന്തത്തെ പാഠപുസ്തകങ്ങളിൽ നിന്നൊഴിവാക്കരുതെന്നാവശ്യപ്പെട്ട് 1800ഓളം ശാസ്ത്രജ്ഞരും അധ്യാപകരും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന് (NCERT) കത്തെഴുതി.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടാറ്റ […]

India

എൻസിഇആർടി പുനഃസംഘടിപ്പിക്കണം, അല്ലെങ്കിൽ സപ്ലിമെന്ററി പാഠപുസ്തകം ഇറക്കും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എൻസിഇആർടി സിലബസിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടി മാറ്റിയ സംഭവത്തിയ കേന്ദ്രത്തിനെതിരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൻസിഇആർടി പുനസംഘടിപ്പിക്കണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉൾപ്പെടുത്തി വേണം പുനസംഘടിപ്പിക്കേണ്ടത്. പാഠഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് ബിജെപി അജണ്ട നടപ്പാക്കാൻ കഴിയില്ലെന്നും  ഒന്നും അടിച്ചേൽപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. […]